സംസ്ഥാനത്തെ സ്വർണവില (Gold rate today) മാറ്റമില്ലാതെ തുടരുന്നു. സ്വർണവില തുടർച്ചയായി റെക്കോഡ് വർധനവ് ഉണ്ടായതിന് ശേഷം കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. ഒരു പവന് 160 രൂപ താഴേയ്ക്ക് പോയ സ്വർണവില (Gold price)യാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. അതിനാൽ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയാണ്. ഈ മാസം മുഴുവനും സ്വർണവില 41,000 രൂപയ്ക്ക് മുകളിലായി തുടരുകയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെയും 18 കാരറ്റ് സ്വർണത്തിന്റെയും വിലയിലും ഇന്ന് മാറ്റമില്ല. എന്നാൽ ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും 15 രൂപ കുറഞ്ഞു. ഇതോടെ, ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5200 രൂപയും, 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4300 രൂപയുമാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വില (Silver price)യിൽ മാറ്റമുണ്ട്. വെള്ളിയുടെ വില ഒരു ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഇതോടെ, വിപണി വില 74യിൽ എത്തി. അതേ സമയം, ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ജനുവരി 1: 40480 രൂപ (വർധനവില്ല)
ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)
ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 8: 41040 രൂപ (വർധനവില്ല)
ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 14: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 16: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 17: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 18: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)
ജനുവരി 19: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)