സംസ്ഥാനത്ത് സ്വർണവില റെക്കോഡ് നിരക്കിൽ (Gold record price). ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു. തുടർച്ചയായ നാലാം ദിനവും സ്വർണവില വർധിച്ചതോടെ, സ്വർണനിരക്ക് (Gold rate) റെക്കോഡ് വിലയിൽ എത്തിയിരിക്കുകയാണ്. ഇത് അനുസരിച്ച് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 41,760 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. 20 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില5220 രൂപയിൽ എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപ വർധിച്ചതോടെ, വിപണി വില 4315 രൂപയായി.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വർധിച്ചു. ഇതോടെ ഇന്നത്തെ വിപണി വില 76 രൂപയിൽ എത്തി. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി.
ജനുവരി 1: 40480 രൂപ (വർധനവില്ല)
ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)
ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 8: 41040 രൂപ (വർധനവില്ല)
ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 14: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 16: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)