Kerala Bumper Lottery-യിലൂടെ ഭാഗ്യ പരീക്ഷണത്തിന് തയ്യാറാണോ? ഇതുവരെ ടിക്കറ്റ് എടുത്തില്ലെങ്കിൽ വേഗം വിട്ടോ. ഇത്തവണത്തെ Pooja Bumper Lottery BR-100 നറുക്കെടുപ്പ് ദിവസമെത്തി.
എപ്പോഴാണ് പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് എന്ന് അറിയേണ്ടേ? ഒപ്പം Pooja Bumper 2024 ഓൺലൈൻ റിസൾട്ട് എങ്ങനെ അറിയാമെന്നും നോക്കാം.
ഓണം ബമ്പറിനു ശേഷം ഭാഗ്യശാലികൾ കാത്തിരിക്കുന്ന അടുത്ത ബമ്പറാണ് പൂജാ ബമ്പർ. ഇനി ജനുവരിയിൽ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് ഉണ്ടെങ്കിലും 2024-ലെ അവസാനത്തെ ബമ്പർ ലോട്ടറിയാണിത്. 12 കോടി രൂപയുടെ ഭാഗ്യവാൻ ആരാണെന്ന് ഇനി ഒരു ദിവസത്തിൽ അറിയാം.
Also Read: Netflix Scam: സൂക്ഷിക്കുക, പേയ്മെന്റ് ചെയ്യുമ്പോൾ ഹാക്കറുടെ കെണിയിൽ അകപ്പെടരുതേ! New Scam ഇങ്ങനെ…
ഇക്കൊല്ലത്തെ പൂജ ബമ്പർ ടിക്കറ്റിന് വില 300 രൂപയാണ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് ഭാഗ്യശാലികൾക്കും ലഭിക്കും. പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഡിസംബർ 4-നാണ് നടക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് നറുക്കെടുപ്പ് ആരംഭിച്ച്, മിനിറ്റുകൾക്കുള്ളിൽ ആദ്യ ഫലം പുറത്തുവരും.
ഒക്ടോബർ 9-ന് കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് പൂജ ബമ്പർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഓണം ബമ്പർ നറുക്കെടുപ്പ് വേളയിലാണ് പൂജാ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്.
നിങ്ങൾക്ക് ഓൺലൈനായി തന്നെ, തൽക്ഷണം ലോട്ടറി ഫലം അറിയാനാകും. ഇതിനായി സർക്കാരിന്റെ ലോട്ടറിയ്ക്കായുള്ള ഔദ്യോഗിക യൂട്യൂബ് ചാനലുണ്ട്. കൂടാതെ, ഫലം പരിശോധിക്കാൻ ലോട്ടറി വകുപ്പിന്റെ തന്നെ വെബ്സൈറ്റും ലഭ്യമാണ്. കൂടാതെ, നറുക്കെടുപ്പ് ദിവസം 2 മണി മുതൽ Digit Malayalam സൈറ്റ് വഴിയും നിങ്ങൾക്ക് നറുക്കെടുപ്പ് ഫലം പരിശോധിക്കാം.
ഇത്തവണ 6 ഭാഗ്യശാലികളെയാണ് കോടീശ്വരന്മാരാകാൻ പൂജ ബമ്പർ തേടി വരുന്നത്. കാരണം രണ്ടാം സമ്മാനത്തിലൂടെ അഞ്ച് പേർക്കാണ് ഒരു കോടി രൂപ ലഭിക്കുക.
ഒന്നാം സമ്മാനം: 12 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ (5 പേർക്ക് വീതം)
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ (10 പേർക്ക് വീതം)
നാലാം സമ്മാനം: 3 ലക്ഷം രൂപ (5 പേർക്ക് വീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ (5 പേർക്ക് വീതം)
ആറാം സമ്മാനം: 5000 രൂപ, ഏഴാം സമ്മാനം: 1000 രൂപ
എട്ടാം സമ്മാനം: 500 രൂപ, ഒമ്പതാം സമ്മാനം: 300 രൂപ
നാല് പേർക്ക് 1 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കുന്നതാണ്. ഇക്കൊല്ലം 25 ലക്ഷം പൂജ ബമ്പർ ടിക്കറ്റുകളാണ് പുറത്തിറക്കിയത്. ഒരു മാസത്തിനുള്ളിൽ 20 ലക്ഷത്തിന് അടുത്ത് വിറ്റു കഴിഞ്ഞുവെന്നാണ് കണക്ക്.