100 കോടി ക്ലബ്ബിൽ മാത്രമല്ല OTT യിലും 100 കോടി മിനുട്ട് പിന്നിട്ടു ഈ സിനിമ

100 കോടി ക്ലബ്ബിൽ മാത്രമല്ല OTT യിലും 100 കോടി മിനുട്ട് പിന്നിട്ടു ഈ സിനിമ
HIGHLIGHTS

100 കോടി ക്ലബ്ബിൽ മാത്രമല്ല OTT യിലും 100 കോടി മിനുട്ട്

കാർത്തികേയ 2 എന്ന സിനിമയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്

കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഒരു തെലുങ്കു ചിത്രം ആയിരുന്നു Karthikeya 2 എന്ന സിനിമ .മികച്ച അഭിപ്രായം ആയിരുന്നു ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .ഏകദേശം 130 കോടിയ്ക്ക് മുകളിൽ സിനിമ കളക്റ്റ് ചെയ്തു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .

തെലുങ്കിലെ യുവതാരം നിഖിൽ സിദ്ധാർത്ഥയും കൂടാതെ മലയാളി താരം അനുപമ പരമേശ്വരനും ആണ് ചിത്രത്തിൽ പ്രധാന റോളിൽ എത്തിയിരിക്കുന്നത് .ഒരു ആക്ഷൻ-സാഹസികത ത്രില്ലർ സിനിമ കൂടിയാണിത് .ZEE5 പ്ലാറ്റ്ഫോമിൽ ആണ് ഈ സിനിമ എത്തിയിരിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 48 മണിക്കൂറിനുള്ളിൽ 100 കോടി മിനുട്ട് വ്യൂ ആണ് നേടിയിരിക്കുന്നത് .

ഇതാ മറ്റൊരു പാൻ ഇന്ത്യൻ സിനിമകൂടി OTT യിൽ എത്തി

കഴിഞ്ഞ മാസ്സം പാൻ ഇന്ത്യൻ റിലീസ് ആയി തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു Liger എന്ന സിനിമ.തിയറ്ററുകളിൽ വൻ പരാജയം ആയ ഈ സിനിമ ഇപ്പോൾ ഇതാ OTT യിൽ റിലീസ് ചെയ്തിരിക്കുകയാണ് .

തെലുങ്കിലെ സൂപ്പർ താരം വിജയ് ആണ് നായകനായി എത്തിയിരിക്കുന്നത് .അതുപോലെ തന്നെ മഹേഷ് ബാബുവിന്റെ പോക്കിരി അടക്കമുള്ള സിനിമ സംവിധാനം ചെയ്ത പുരി ജഗന്നാഥ്‌ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo