റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ 12 ലക്ഷം പേരാണ് ടീസർ കണ്ടത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം ഒരു ചിത്രം സ്വന്തമാക്കുന്നത്.റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ #kabaliteaser, #magizhchi, #KabaliDa, #Thalaivar എന്നീ ഹാഷ് ടാഗുകളുല്‍ ടീസർ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമമായി .ടീസർ തുടങ്ങുന്നതു തന്നെ വെള്ളത്താടി വെച്ച് സ്യൂട്ട് ധരിച്ച ഹീറോയുടെ ഇൻട്രൊഡക്ഷൻ സീനോടെയാണ്. പശ്ചാത്തലത്തിൽ 'നെരുപ്പ് ഡാ' എന്ന വരികൾ കേൾക്കാം .ആരാണ് കബാലി എന്ന വില്ലന്റെ ചോദ്യത്തിന് കബാലീശ്വരന്റെ പഞ്ച് ഡയലോഗ് രജനീകാന്തിന് മാത്രം ചെയ്യാൻ കഴിയുന്നതാണ്. ''ഞാന്‍ വില്ലൻ നമ്പ്യാരുടെ സഹായിയായി സഹായിയായി അഭിനയിക്കുന്നയാളെന്നാണോ നീ കരുതുന്നത്. ഞാന്‍ കബാലിയാഡാ കബാലി'.ഏതായാലും യൂടുബിനു തന്നെ എണ്ണിതീർക്കാൻ സാധിക്കുന്നതിലും അപ്പുറത്താണ് കബാലിയുടെ വരവു .