യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചു സൂപ്പർ സ്റ്റാറിന്റെ കാല

Updated on 05-Mar-2018
HIGHLIGHTS

കോടികളുടെ കാഴ്ചക്കാരുമായി കാല മുന്നേറുന്നു

 

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഈ വർഷത്തെ സിനിമകളിൽ ഒന്നാണ് സൂപ്പർ സ്റ്റാർ രജനിയുടെ കാല .കഴിഞ്ഞ ദിവസ്സമാണ്‌ ധനുഷ് കാലയുടെ ടീസർ പുറത്തുവിട്ടത് .ടീസർ പുറത്തുവിടുന്നതിനു മുൻപ് തന്നെ ലീക്ക് ആയി എന്നാണ് കേൾക്കുന്നത് .എന്നാൽ പ്രേക്ഷകരെ മുഴുവൻ കൈയ്യിലെടുത്തു സ്റ്റൈൽ മന്നൻ രജനിയുടെ കാല.

യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാംസ്ഥാനത്തു തന്നെയാണ് ഇപ്പോൾ കാല നിൽക്കുന്നത് .മാർച്ച് 1 നു പുറത്തുവിട്ട ടീസർ ഇതുവരെ 1 കോടി 50 ലക്ഷത്തിനു മുകളിൽ വ്യൂസ് നേടി മുന്നേറുകയാണ് .തലപതി വിജയുടെ മെർസലിനു ഒപ്പത്തിനൊപ്പമാണ് ഇപ്പോൾ സ്റ്റൈൽ മന്നന്റെ കാലയും എത്തിയിരിക്കുന്നത് .

430കെ ലൈക്കുകളും 55 കെ ഡിസ്‌ലൈക്കുകളും കാല നേടിക്കഴിഞ്ഞു .രഞ്ജിത് സംവിധാനം ചെയ്യുന്ന കാല നിർമ്മിച്ചിരിക്കുന്നത് ധനുഷ് തന്നെയാണ് .ഏപ്രിൽ മാസം 27 തീയതി കാല തിയറ്ററുകളിൽ എത്തുന്നു . 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :