BSNLനെ ഉപേക്ഷിച്ചു, ഇനി കേരളത്തിലെ സ്കൂളുകളിൽ K-FON സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകും

BSNLനെ ഉപേക്ഷിച്ചു, ഇനി കേരളത്തിലെ സ്കൂളുകളിൽ K-FON സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകും
HIGHLIGHTS

കെ-ഫോൺ പദ്ധതിയുടെ ഭാഗമായി സൗജന്യമായി സ്കൂളുകളിൽ ഇന്റർനെറ്റ് ലഭിക്കും

കൈറ്റ് BSNLമായുള്ള ബന്ധം അ‌വസാനിപ്പിച്ചു

കെ-ഫോൺ അവതരിപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ഇന്റർനെറ്റിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ കേരളത്തിന്റെ സ്വന്തം കെ-ഫോൺ(K-FON) എത്തുന്നു. കേരളത്തിൽ എല്ലായിടത്തും അ‌തിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ 2017 ൽ ആരംഭിച്ച കെ-ഫോൺ(K-FON) പദ്ധതിയുടെ ഭാഗമായി സൗജന്യമായാണ് സർക്കാർ സ്കൂളുകൾക്ക് ഇന്റർനെറ്റ് ലഭിക്കുക എന്നാണ് വിവരം.

കൈറ്റ് ബിഎസ്എൻഎല്ലുമായിട്ടുള്ള കരാർ അവസാനിപ്പിച്ചു

കെ-ഫോൺ എത്തുന്നതിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (KITE) ബിഎസ്എൻഎല്ലു(BSNL)മായുള്ള ബന്ധം അവസാനിപ്പിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇതുവരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിരുന്നത് ബിഎസ്എൻഎൽ (BSNL) ആയിരുന്നു. ഈ കരാർ ആണ് അ‌വസാനിപ്പിക്കുന്നത്.

4473 സ്‌കൂളുകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകും

സ്‌കൂളുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ്‌വർക്ക് (K-FON) അവതരിപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് കൈറ്റ്(KITE) ബിഎസ്എൻഎല്ലു(BSNL)മായുള്ള ബന്ധം അ‌വസാനിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 4473 സ്‌കൂളുകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കഴിഞ്ഞ മാസം വരെ സർക്കാർ ബിഎസ്എൻഎലി(BSNL)നെയാണ് ആശ്രയിച്ചിരുന്നത്.

2023 മാർച്ച് 31-ന് കൈറ്റും(KITE) ബിഎസ്എൻഎല്ലു(BSNL)മായുള്ള കരാർ അവസാനിച്ചതായും ഇനി ബിഎസ്എൻഎൽ(BSNL) സേവനം തുടരേണ്ടതില്ലെന്ന് കൈറ്റ്(KITE) തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അ‌തേസമയം കെ ഫോൺ(K-FON) പദ്ധതിക്കായി ഇതുവരെ തയാറെടുക്കാൻ കഴിയാത്ത വിദ്യാലയങ്ങൾ തുടർന്നും ബിഎസ്എൻഎൽ(BSNL) സേവനങ്ങൾ ഉപയോഗിക്കുകയും പണം നൽകുകയും ചെയ്യണം.
ഈ സാഹചര്യം ഒഴിവാക്കാൻ പരമാവധി വേഗത്തിൽ സ്കൂളുകളിൽ സൗകര്യമൊരുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ അ‌ഭിമാന പദ്ധതിയായിരുന്നു കെ-ഫോൺ(K-FON). 2017 ൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും സേവനങ്ങൾ ഫലപ്രദമായി ആരംഭിക്കാൻ കഴിയാഞ്ഞതോടെ പിറക്കും മുമ്പേ ചരമമടഞ്ഞ സർക്കാർ പദ്ധതികളുടെ കൂട്ടത്തിലേക്ക് പലരും കെ-ഫോണിനെ എഴുതിത്തള്ളി.

എന്നാൽ എല്ലാ വിമർശനങ്ങളെയും ആക്ഷേപങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട്, കെ-ഫോൺ(K-FON) പദ്ധതികൾ ഇപ്പോഴും സജീവമാണെന്നും ഇന്നല്ലെങ്കിൽ നാളെ പാവപ്പെട്ട കുടുംബങ്ങളിലേക്ക് ഇന്റർനെറ്റുമായി കേരളത്തിന്റെ സ്വന്തം കെ ഫോൺ(K-FON) പദ്ധതി എത്തുകതന്നെ ചെയ്യും എന്ന പ്രതീക്ഷ നൽകാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിന് കഴിഞ്ഞു. സർക്കാർ ഓഫീസുകളിലും ബിപിഎൽ കുടുംബങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കെ-ഫോൺ(K-FON) പദ്ധതിയെ സർക്കാർ കേരളത്തിന് പരിചയപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ 140 മണ്ഡലത്തിൽ നിന്നും ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള 100 വീതം കുടുംബങ്ങളെ പദ്ധയിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുമെന്നും അ‌ങ്ങനെ പാവപ്പെട്ട 14,000 കുടുംബങ്ങളിലേക്ക് ഇന്റർനെറ്റ് സൗകര്യം എത്തിക്കുമെന്നുമായിരുന്നു സർക്കാർ പ്രഖ്യാപനം.

 

 

 

Nisana Nazeer
Digit.in
Logo
Digit.in
Logo