Amazon Alexa Smart Clock
5499 രൂപയ്ക്ക് നിങ്ങൾക്ക് Amazon Alexa സപ്പോർട്ടുള്ള Smart Clock വാങ്ങാം. മോഷൻ ഡിറ്റക്ഷനും ടെമ്പറേച്ചർ സെൻസറുമുള്ള സ്മാർട് ഡിവൈസാണിത്. ഇതിൽ പുതിയ എക്കോ ഡോട്ട് സ്മാർട്ട് സ്പീക്കറാണ് അവതരിപ്പിച്ചിരിക്കുന്നത്.
Amazon Echo Dot എന്ന സ്മാർട് ക്ലോക്ക് നിങ്ങൾക്ക് ബജറ്റ് വിലയിൽ സ്വന്തമാക്കാം. 2023-ൽ പുറത്തിറക്കിയ 5th-Gen സ്മാർട് ക്ലോക്കാണിത്. നിങ്ങളുടെ ജീവിതശൈലിയിൽ തന്നെ വളരെ മാറ്റം വരുത്താനുള്ള ഡിവൈസാണിത്. അലക്സ സപ്പോർട്ടിലൂടെ നിങ്ങൾക്ക് അനായാസമായി ഇത് ഉപയോഗിക്കാവുന്നതാണ്.
കറുപ്പ്, നീല, വെളുപ്പ് എന്നീ നിറങ്ങളിലാണ് ആമസോണിന്റെ അലക്സ സ്മാർട് ക്ലോക്ക് വിപണിയിൽ എത്തിച്ചിട്ടുള്ളത്. 3000 രൂപയുടെ ഇഎംഐ കിഴിവും ഫോണിന് ലഭ്യമാണ്. Buy Now
ആമസോൺ എക്കോ ഡോട്ട് നാലാം തലമുറ മോഡലിന് സമാനമാണ്. ഈ ക്ലോക്കിന് ആദ്യത്തേതിൽ നിന്ന് ഭാരം കുറവാണ്. ഇത് സ്പീക്കർ ഡ്യുവൽ-ബാൻഡ് വൈ-ഫൈ സപ്പോർട്ട് ചെയ്യുന്നു. ഇൻ-ബിൽറ്റ് അൾട്രാസൗണ്ട് മോഷൻ ഡിറ്റക്ഷനാണ് ഈ സ്മാർട് അലാറം ഡിവൈസിന്റെ സവിശേഷത. ടെമ്പറേച്ചർ സെൻസറും ഇതിൽ കൊടുത്തിരിക്കുന്നു.
നിങ്ങൾ റൂമിലേക്ക് കടക്കുമ്പോൾ റൂം ലൈറ്റുകൾ ഓട്ടോമാറ്റിക്കായി ഓണാകാനും മറ്റും ഇത് അനുയോജ്യമാണ്. അതുപോലെ മ്യൂസിക് ഓണാക്കാനും ഈ ഓട്ടോമാറ്റിക് ഫീച്ചർ ഉപയോഗിക്കാം. ആളുകളുടെ ചലനം കണ്ടുപിടിച്ചാണ് അലക്സ ഇത് വിനിയോഗിക്കുന്നത്.
നിശ്ചിത സമയങ്ങളിൽ അനുയോജ്യമായ ഗാഡ്‌ജെറ്റുകൾ ഓണാക്കാനും ഓഫാക്കാനും അലക്സ സഹായിക്കും. അതുപോലെ നിങ്ങളുടെ ദിനചര്യകൾ ക്രമീകരിക്കാനും സാധിക്കുന്നതാണ്.
AZ2 Neural Edge പ്രോസസറാണ് ആമസോൺ അലക്സ സ്മാർട് ക്ലോക്കിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതൊരു സ്മാർട് ക്ലോക്ക് മാത്രമല്ല സ്പീക്കറായും ഉപയോഗിക്കാവുന്നതാണ്. ആമസോൺ പുറത്തിറക്കിയവയിൽ ഏറ്റവും ചെറിയ സ്പീക്കറുകളിലൊന്ന് കൂടിയാണിത്. അതിനാൽ തന്നെ നിങ്ങളുടെ യാത്രകളിലും ഈ സ്മാർട് ഡിവൈസ് കൂടെ കൂട്ടാം.
Also Read: UPI New Rule 2025: സെക്യൂരിറ്റി മുഖ്യം, ഫെബ്രുവരി 1 മുതൽ UPI ID മാറ്റം വരുത്താത്തവർക്ക് പണിയാണ്!
എക്കാലത്തെയും മികച്ച വിപണിസാധ്യതയുള്ള സ്പീക്കറുകളാണ് എക്കോ ഡോട്ട്. ഗോളാകൃതിയിലുള്ള ഡിസൈൻ വളരെ സ്റ്റൈലിഷ് അനുഭവം തരുന്നു. ഇതിന് ഫാബ്രിക് ഫിനിഷും കൊടുത്തിരിക്കുന്നു. ലളിതമായ എൽഇഡി ഡിസ്‌പ്ലേയിലൂടെ സമയം, ഔട്ട്‌ഡോർ താപനില എന്നിവ കാണാനാകും. ഈ സ്ക്രീനിലൂടെ ടൈമറുകളും അലാറവും പരിശോധിക്കാം. ടാപ്പ്-ടു-സ്നൂസ് ഫീച്ചറും മിക്ക എക്കോ ഡോട്ടിലും ലഭ്യമാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.