John Wick ഹോളിവുഡ് ലോകത്തെ ജനപ്രിയ ആക്ഷൻ ത്രില്ലർ ചിത്രമാണ്. കീനു റീവ്സിന് വമ്പൻ ആരാധക വൃത്തം സൃഷ്ടിച്ച സിനിമയുടെ നാലാം പരമ്പരയായി ഈ വർഷം John Wick Chapter 4 തിയേറ്ററുകളിൽ എത്തിയിരുന്നു. ഇന്ത്യയിലും ചിത്രത്തിന് ഗംഭീര ആരാധകരാണുള്ളത്. ചിത്രത്തിന്റെ ഇന്ത്യയിലെ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ, ട്വിറ്ററിൽ ജോൺ വിക്ക് ചാപ്റ്റർ 4 സ്ട്രീം ചെയ്യാനും തുടങ്ങി.
ആമസോൺ പ്രൈമിലും, Lionsgate Playയിലുമാണ് സിനിമയുടെ OTT പ്രദർശനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചിരുന്നത്. അതും ക്യത്യം ഒരു മാസം കഴിഞ്ഞ്, ജൂൺ 23നാണ് John Wick Chapter 4 സ്ട്രീം ചെയ്യുന്നത്.
എന്നാൽ മൈക്രോ-ബ്ലോഗിങ് പ്ലാറ്റ്ഫോം മാത്രമായിരുന്ന Twitterനെ ഇലോൺ മസ്ക് വലിയ വീഡിയോകൾ വരെ പോസ്റ്റ് ചെയ്യാവുന്ന പ്ലാറ്റ്ഫോമാക്കി മാറ്റിയതോടെ കാത്തിരുന്ന Hollywood ചിത്രവും ഇതിൽ ലഭ്യമായി.
ഞെട്ടേണ്ട… സംഭവം ശരിയാണ്. ട്വിറ്ററിൽ കുറച്ചു ദിവസങ്ങളായി ദൈർഘ്യമുള്ള സിനിമകൾ വരെ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയെന്ന് നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ? Facebook, Instagram പോലുള്ള സമൂഹമാധ്യമങ്ങളിൽ പോലും ഇതുവരെയും വലിയ വീഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള ഫീച്ചർ വന്നിട്ടില്ല. എന്നാൽ ശതകോടീശ്വരനും ട്വിറ്ററിന്റെ ഉടമയുമായ മസ്ക് ആകട്ടെ YouTube പോലെ തന്റെ ട്വിറ്ററിലും നല്ല നെടുനീളൻ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും കാണാനുമുള്ള സൌകര്യം കൊണ്ടുവന്നിരിക്കുകയാണ്.
ജോൺ വിക്കിന്റെ നാലാം പതിപ്പാകട്ടെ 2 മിനിറ്റും 49 സെക്കൻഡും ദൈർഘ്യമുള്ള ചിത്രമാണ്. ഇപ്പോഴിതാ സിനിമ ട്വിറ്ററിൽ സ്ട്രീമിങ്ങിനും ഡൗൺലോഡ് ചെയ്യുന്നതിനും ലഭ്യമാണ്. ടെക്നോളജി വളരുന്തോറും, ചില അപാകതകളും അതിലുണ്ടാകാറുണ്ട്. പലപ്പോഴും സിനിമകൾ ഓൺലൈനിൽ ചോരുന്നു. എന്നാൽ ഇങ്ങനെ ഓൺലൈനിൽ ലഭ്യമായ ചിത്രങ്ങളുടെ ഗുണനിലവാരവും ശബ്ദ നിലവാരവും മികച്ചതായിരിക്കണമെന്നില്ല. എന്നാൽ സിനിമയ്ക്ക് ദൈർഘ്യം കൂടുതലായതിനാൽ 2 ട്വീറ്റുകളിലായാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. പക്ഷേ, ഇവിടെ ഉയർന്ന റെസല്യൂഷനിലാണ് ട്വിറ്ററിൽ John Wick Chapter 4 എത്തിയിരിക്കുന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വീഡിയോക്ക് 2.6 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. 50,000-ലധികം ലൈക്കുകൾ ലഭിച്ചു. 7900-ലധികം റീട്വീറ്റുകളും സിനിമ സ്വന്തമാക്കി. ഇപ്പോൾ ഏകദേശം 11 മണിക്കൂറായി സിനിമ സ്ട്രീം ചെയ്യുകയാണ്. സിനിമ Free ആയി ഡൗൺലോഡ് ചെയ്യാമെന്നും ഇന്ത്യ ടുഡേ പറയുന്നു.