ജയസൂര്യയെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്തു ഈ വർഷം തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു John Luther .തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു എങ്കിലും ബോക്സ് ഓഫിസിൽ നിന്നും വലിയ നേട്ടം ഉണ്ടാക്കാതെ പോയ ഒരു സിനിമകൂടിയായിരുന്നു .ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇതാ John Luther OTT പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുന്നു .ഇപ്പോൾ മനോരമ മാക്സിലൂടെ ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .
ജൂലൈ 7 നു ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന പൃഥ്വിരാജ് ചിത്രം ആയിരുന്നു കടുവ .കുറെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് ഒരു മാസ്സ് റോളിൽ എത്തുന്ന സിനിമ കൂടിയായിരുന്നു ഇത് .എന്നാൽ ഇപ്പോൾ ഇതാ ഈ സിനിമ റിലീസ് ചെയ്തു ഒരു മാസ്സം പിന്നിടുമ്പോൾ OTT യിൽ എത്തിയിരിക്കുന്നു .ആമസോൺ പ്രൈം ആണ് ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത്
ചിത്രം ഇപ്പോൾ മുതൽ ആമസോണിലൂടെ കാണുവാൻ സാധിക്കുന്നതാണ് .ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പൃഥ്വിരാജ് സുകുമാരൻ കൂടാതെ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .ചിത്രത്തിന് തിയറ്ററുകളിൽ നിന്നും തരക്കേടില്ലാത്ത പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയായിരുന്നു ഇത് .ഇതിനു മുൻപ് സിംഹാസനം എന്ന സിനിമയായിരുന്നു ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നത് .എന്നാൽ തിയറ്ററുകളിൽ നിന്നും വൻ പരാജയം ഏറ്റുവാങ്ങിയ ഒരു സിനിമ കൂടിയായിരുന്നു അത് .തിയറ്ററുകളിൽ നിന്നും കടുവ 50 കോടി വരെ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .