നമ്മൾ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ഫീച്ചർ ഫോൺ ആയിരുന്നു ജിയോ ആഗസ്റ്റിൽ പുറത്തിറക്കിയിരുന്നത് .1500 രൂപയുടെ ഡെപോസ്റ്റിറ്റിൽ ആയിരുന്നു ഫീച്ചർ ഫോണുകൾ വിതരണം ചെയ്തിരുന്നത് .അതിനു ശേഷം കമ്പനി തന്നെ അവരുടെ T&C പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഈ ഫീച്ചർ ഫോണിനെക്കുറിച്ചു ഒരു റിപ്പോർട്ട് വന്നിരിക്കുന്നു .
കശ്‍മീരിൽ നിന്നുള്ള ഉപഭോതാവാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഉപഭോതാവിന്റെ ഫീച്ചർ ഫോൺ പൊട്ടിത്തെറിച്ചുവെന്നും കൂടാതെ മെൽറ്റ് ആയി എന്നുമാണ് ഉപഭോതാവിന്റെ പരാതി .ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഫീച്ചർ ഫോൺ ആണ് പൊട്ടിത്തെറിച്ചത് .
ഫീച്ചർ ഫോണിന്റെ പിൻ ഭാഗം മുഴുവനായി പൊട്ടിത്തെറിച്ചിരിക്കുന്നു .അതിന്റെ ബാറ്ററിയ്ക്ക് കുഴപ്പം ഒന്നുംതന്നെ സംഭവിച്ചട്ടില്ല .ക്യാമറയുടെ ഭാഗവും കൂടാതെ കവറും ആണ് മെൽറ്റ് ആയിരിക്കുന്നത് .എന്നാൽ കമ്പനി ഇതിനെക്കുറിച്ചു പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ് .
ബാറ്ററിക്കും ഫോണിന്റെ മുൻ ഭാഗത്തും ഒന്നും തന്നെ സംഭവിച്ചട്ടില്ല ,അതുകൊണ്ടുതന്നെ അത് ഫോണിന്റെ പ്രശ്നം അല്ലെന്നു ഇതിനെക്കുറിച്ചു കൂടുതൽ ,ഇത് ആരെങ്കിലും മനഃപൂർവം ചെയ്തതാണോ എന്നും അന്നെഷിക്കുമെന്നു അറിയിച്ചു .ജിയോയുടെ ഫോണുകളുടെ ബുക്കിംഗ് ഉടനെ ആരംഭിക്കുമെന്ന് അറിയിച്ചു .