ജിയോഫൈബർ എണ്ണം പറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണ്. ജിയോഫൈബർ 150 എംബിപിഎസ് ഡാറ്റ സ്പീഡ് ഓഫർ ചെയ്യുന്ന അടിപൊളി പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്ലാൻ ഫ്രീ ആയി എസ്ടിബിയും നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുളള ആക്സസും ഓഫർ ചെയ്യുന്നു. കണക്ഷൻ മാറ്റാൻ ആഗ്രഹിക്കുമ്പോഴെല്ലാം അതിന് സാധിക്കണമെന്ന് കരുതുന്നവരാണ് നമ്മൾ. ഇത് ഉറപ്പാക്കാൻ ഒരു മാസത്തെ പ്ലാനുകളാണ് സാധാരണ സെലക്റ്റ് ചെയ്യുന്നതും. ജിയോഫൈബർ ( JioFiber ) തങ്ങളുടെ യൂസേഴ്സിന് 150 എംബിപിഎസ് ഡാറ്റ സ്പീഡ് ലഭിക്കുന്ന പ്രതിമാസ പ്ലാൻ ആനുവൽ പ്ലാൻ എന്ന നിലയിൽ സബ്സ്ക്രൈബ് ചെയ്യാനും ഓപ്ഷൻ നൽകുന്നുണ്ട്. 150 എംബിപിഎസ് ഡാറ്റ സ്പീഡുമായി ( 150 Mbps ) വരുന്ന ജിയോഫൈബർ വാർഷിക ബ്രോഡ്‌ബാൻഡ് പ്ലാനിനെക്കുറിച്ചു താഴെ കൊടുക്കുന്നു.
ജിയോഫൈബർ 150 എംബിപിഎസ് ആനുവൽ പ്ലാൻ ( Annual Plan ) 11,988 രൂപയ്ക്കാണ് ഓഫർ ചെയ്യുന്നത്. ജിഎസ്ടി ഉൾപ്പെടുത്താതെയുള്ള നിരക്കാണിത്. കണക്ക് കൂട്ടുമ്പോൾ ഓരോ മാസവും പ്ലാനിന് 999 രൂപ തന്നെ ചിലവ് വരുന്നു. അതിനാൽ അടിസ്ഥാനപരമായി, പ്രതിമാസ നിരക്കിൽ കാര്യമായ മാറ്റമില്ലെന്ന് സാരം. ജിയോഫൈബർ അധിക ചിലവില്ലാതെ 30 ദിവസത്തെ അധിക സർവീസും ഓഫർ ചെയ്യുന്നുണ്ട്.
യൂസേഴ്സിന് 150 എംബിപിഎസ് അപ്‌ലോഡ്, ഡൗൺലോഡ് സ്പീഡ് ലഭിക്കും. പ്ലാനിന് ഒപ്പം ഫ്രീയായി അൺലിമിറ്റഡ് വോയ്‌സ് കോളിങ് സർവീസ് നൽകുന്ന ഫിക്സഡ് ലൈൻ കണക്ഷനും വരുന്നു. എന്നാൽ ലാൻഡ് ലൈൻ കണക്ഷൻ വേണമെന്നുള്ളവർ ഇതിനുള്ള ഡിവൈസുകൾക്കുള്ള പണം നൽകേണ്ടി വരും.. 150 എംബിപിഎസിന്റെ പ്ലാൻ എല്ലാ മാസവും 3.3 ടിബി ഡാറ്റയും ഓഫർ ചെയ്യുന്നുണ്ട്. പ്ലാനിന് ഒപ്പം ഒരു സെറ്റ് ടോപ്പ് ബോക്സ് ഫ്രീ ആയി ലഭിക്കുമെന്ന് പറഞ്ഞിരുന്നല്ലോ. ഈ എസ്ടിബി മൈജിയോ ആപ്പ് വഴി ക്ലെയിം ചെയ്യാൻ സാധിക്കും. ഒട്ടനവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.
വൂട്ട് സെലക്റ്റ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സോണിലിവ്, സൺഎൻഎക്സ്ടി, വൂട്ട് കിഡ്സ്, സി5, ഹോയ്ചോയ്, ഡിസ്കവറി പ്ലസ്, ലയൺസ്ഗേറ്റ് പ്ലേ, യൂണിവേഴ്സൽ പ്ലസ്, ജിയോ സിനിമ, ഇറോസ് നൌ, ഷെമാറൂമീ, ആൾട്ട്ബാലാജി, ജിയോസാവ്ൻ. മൊത്തം 16 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കാണ് ഈ പ്ലാൻ യൂസേഴ്സിന് ആക്സസ് നൽകുന്നത്.