digit zero1 awards

4 ഡിവൈസുകളിൽ ഉപയോഗിക്കാം, ജിയോസിനിമ Subscription പ്ലാൻ അവതരിപ്പിച്ചു

4 ഡിവൈസുകളിൽ ഉപയോഗിക്കാം, ജിയോസിനിമ Subscription പ്ലാൻ അവതരിപ്പിച്ചു
HIGHLIGHTS

999 രൂപയുടെ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനാണ് അവതരിപ്പിച്ചത്

സിനിമ-ടിവി പ്രേമികൾക്ക് തെരഞ്ഞെടുക്കാൻ പറ്റിയ നല്ലൊരു ഓപ്ഷനാണ്

നാല് ഡി​വൈസുകളിൽ വരെ സ്ട്രീം ചെയ്യാൻ ഈ വാർഷിക പ്ലാൻ അ‌നുവദിക്കും

ഐപിഎൽ സംപ്രേക്ഷണത്തിലൂടെ കാഴ്ചക്കാരുടെ എണ്ണത്തിൽ പുത്തൻ റെക്കോഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ജിയോ സിനിമ തങ്ങളുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ഔ​ദ്യോഗികമായി പ്രഖ്യാപിച്ചു. ഹോളിവുഡ് കണ്ടന്റുകളിലേക്ക് അ‌ടക്കം ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്ന ജിയോ സിനിമ 999 രൂപയുടെ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാൻ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഫിഫ വേൾഡ് കപ്പ്, ഐപിഎൽ 2023 തുടങ്ങിയ ജനപ്രിയ ഇവന്റുകളുടെയും വിക്രം വേദ പോലുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകളുടെയും സൗജന്യ സ്ട്രീമിങ്ങിലൂടെ വൻ ആരാധകരെ നേടിയതിന് ശേഷമാണ് ജിയോ സിനിമ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറിക്കിയിരിക്കുന്നത്. 

നാല് ഡി​വൈസുകളിൽ സ്ട്രീം ചെയ്യാൻ ഈ വാർഷിക പ്ലാൻ അ‌നുവദിക്കും 

ജിയോസിനിമ പ്രീമിയത്തിൽ സ്ട്രീം ചെയ്യാൻ കഴിയുന്ന ഏറ്റവും പുതിയ എച്ച്ബിഒ ഷോകളിൽ ദി ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ, സക്‌സെഷൻ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, വരും മാസങ്ങളിൽ പ്രീമിയം ലൈബ്രറിയിലേക്ക് കൂടുതൽ ആവേശകരമായ കണ്ടന്റുകൾ ചേർക്കുമെന്ന് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിവർഷം 999 രൂപ വിലയുള്ള ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ, സിനിമ-ടിവി പ്രേമികൾക്ക് തെരഞ്ഞെടുക്കാൻ പറ്റിയ നല്ലൊരു ഓപ്ഷനാണ്. ലഭ്യമായ ഏറ്റവും ഉയർന്ന വീഡിയോ, ഓഡിയോ നിലവാരം ജിയോസിനിമ കാഴ്ചക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. ഒരേസമയം നാല് ഡി​വൈസുകളിൽ വരെ ഉള്ളടക്കം സ്ട്രീം ചെയ്യാൻ ഈ വാർഷിക പ്ലാൻ അ‌നുവദിക്കുന്നുണ്ട്.

ആൻഡ്രോയിഡ്, ഐഒഎസ് ഡി​വൈസുകളിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

അ‌തിനാൽത്തന്നെ അ‌ക്കൗണ്ട് വിശദാംശങ്ങൾ നൽകി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ജിയോ സിനിമ കണ്ടന്റുകൾ ആസ്വദിക്കാൻ അ‌വസരമൊരുക്കാനും സാധിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഡി​വൈസുകളിൽ ജിയോസിനിമ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. നിലവിൽ ഉപയോക്താക്കൾക്കായി ഒരു വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ മാത്രമേ ജിയോ അ‌വതരിപ്പിച്ചിട്ടുള്ളൂ. അ‌ധികം ​വൈകാതെ നിരക്ക് കുറഞ്ഞ ചില പ്ലാനുകൾകൂടി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി ഹോട്ട്സ്റ്റാർ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. നിരക്ക് കുറഞ്ഞ പ്ലാനുകൾ ജിയോ സിനിമ അ‌വതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ ഒരു വാർഷിക പ്ലാൻ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനോടുള്ള പ്രതികരണം അ‌റിഞ്ഞ ശേഷം അ‌ധികം ​വൈകാതെതന്നെ നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ കണ്ട 99 രൂപ, 599 രൂപ നിരക്കുകളിലുള്ള പ്ലാനുകൾ പുറത്തിറക്കുമെന്നാണ് സൂചന.

നെറ്റ്ഫ്‌ളിക്‌സിനോടും ആമസോണിനോടും ഏറ്റുമുട്ടാൻ പ്രമുഖ രാജ്യാന്തര ചലച്ചിത്ര നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്‌സുമായി ജിയോ അ‌ടുത്തിടെ കാരാറൊപ്പിട്ടിരുന്നു. വാർണർ ബ്രദേഴ്‌സിന്റെയും എച്ച്ബിഒയുടേയും മാകസ് ഒറിജിനലിന്റെയും ഉള്ളടക്കങ്ങൾ ജിയോ സിനിമയിലൂടെയാണ് ഇനി പ്രേക്ഷകരിലേക്ക് എത്തുക. ജിയോസിനിമ ഇതിനോടകം തങ്ങളുടെ ​ലൈബ്രറിയിലേക്ക് വാർണർ ബ്രദേഴ്‌സിന്റെ ചില ജനപ്രിയ ചിത്രങ്ങൾ ചേർത്തുകഴിഞ്ഞു.

The Last of Us, House of the Dragon, Chernobyl, White House Plumbers, White Lotus, ,Mare of Easttown, Winning Time, Barry,Succession, Big Little Lies, Westworld, Silicon Valley, True Detective, Newsroom, Game of Thrones, Entourage, Curb Your Enthusiasm, Perry Mason എന്നിവയാണവ.

Nisana Nazeer
Digit.in
Logo
Digit.in
Logo