ജിയോസിനിമ (Jiocinema) ഐപിഎൽ (IPL) മത്സരങ്ങളുടെ കരുത്തിൽ പുത്തൻ റെക്കോഡിട്ട് കരുത്ത് തെളിയിച്ചിരിക്കുന്നു. ഐപിഎൽ (IPL) മത്സരങ്ങൾ 4Kക്ലാരിറ്റിയിലാണ് ജിയോ സിനിമ കാണാൻ അവസരമൊരുക്കിയത്. ജിയോ (Jio) ഉടൻ തന്നെ ജിയോസിനിമ (Jiocinema)യിൽ വൻ അഴിച്ചുപണി നടത്താൻ ഒരുങ്ങുകയാണ്. ഐപിഎൽ (IPL) മത്സരങ്ങൾക്ക് ശേഷം ജിയോ സിനിമ(Jiocinema)യ്ക്ക് നിരക്കുകൾ വർദ്ധിപ്പിക്കാനാണ് ജിയോയുടെ ലക്ഷ്യം.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയവരുമായി ഏറ്റുമുട്ടാനാണ് ജിയോസിനിമ (Jiocinema) പദ്ധതിയിടുന്നത്. അതിന്റെ തുടക്കമെന്നോണം ജിയോ പുതിയ സിനിമകളും വെബ് സീരീസുകളും ജിയോസിനിമ (Jiocinema)യിൽ കാണിക്കും. ഇതോടൊപ്പമാണ് നിരക്ക് വർധനയും നടപ്പാക്കുന്നത്.
നിരക്ക് ഏർപ്പെടുത്തുമെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇത് എത്രയായിരിക്കുമെന്ന് നിശ്ചയിച്ചിട്ടില്ല. നിരക്ക് സംബന്ധിച്ച ആലോചനകൾ നടക്കുകയാണ്. എങ്കിലും താരതമ്യേന കുറഞ്ഞ നിരക്കിലാകും ജിയോസിനിമ (Jiocinema) പുതിയ പ്ലാനുകൾ അവതരിപ്പിക്കുക. ജിയോസിനിമയിൽ നൂറിലധികം സിനിമകളും ടിവി സീരീസുകളും കൊണ്ടുവരാനുള്ള തീരുമാനം കമ്പനിയുടെ വരുമാനം വർദ്ധിപ്പിക്കുമെന്നും മത്സരാധിഷ്ഠിതമായ ഇന്ത്യൻ സ്ട്രീമിംഗ് വ്യവസായത്തിൽ ജിയോയുടെ സാന്നിധ്യം ശക്തമാക്കുമെന്നും കമ്പനി കരുതുന്നു.
ഐപിഎൽ (IPL) മത്സരങ്ങൾ അവസാനിക്കുന്നതിന് മുൻപ് തന്നെ പുതിയ കണ്ടന്റുകൾ ജിയോസിനിമ (Jiocinema)യിൽ അവതരിപ്പിക്കും. നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകളിൽ അധികവും പുറത്തുനിന്നുള്ള കണ്ടന്റുകളാണ് ഉള്ളത്. എന്നാൽ ജിയോസിനിമ (Jiocinema) ഇന്ത്യയിൽനിന്നുതന്നെയുള്ള കണ്ടന്റുകളാണ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതായിരിക്കും. ജിയോസിനിമ (Jiocinema) ആപ്പിലൂടെ 12 വ്യത്യസ്ത ഭാഷകളിലായി ഐപിഎൽ മത്സരങ്ങൾ കാണാനാകും.
ഇതിൽ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഭോജ്പുരി എന്നിവയും ഉൾപ്പെടുന്നുണ്ട്. പ്രേക്ഷകരുടെ ഇടയിൽ ജനപ്രീതി നേടിയശേഷം പതിയെ നിരക്കുകൾ കൊണ്ടുവരുന്ന പതിവ് തന്ത്രമാണ് ജിയോ ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. ഐപിഎൽ (IPL) സൗജന്യ സ്ട്രീമിങ്ങിലൂടെ നിരവധി കാഴ്ചക്കാരെ നേടാൻ ജിയോയ്ക്ക് ആയി.
പ്രാദേശിക സിനിമകൾക്ക് ഒടിടിയിൽ നിറയെ പ്രേക്ഷകരുണ്ട്. ഈ സിനിമകൾ സ്വന്തമാക്കി അവതരിപ്പിക്കാനായാൽ ഒടിടി മേഖലയിൽ വളരാം എന്നാണ് ജിയോ കണക്കുകൂട്ടുന്നത്. ഐപിഎൽ (IPL) മത്സരങ്ങൾ സൗജന്യമായി കാണാൻ അവസരം നൽകിയതിലൂടെ നിരവധി കാഴ്ചക്കാരെ നേടിയ ജിയോ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം കാഴ്ചക്കാരുള്ള ഒടിടി പ്ലാറ്റ്ഫോം ആണ്. പ്രേക്ഷകരുടെ ഇടയിൽ ജനപ്രീതി നേടിയശേഷം പതിയെ നിരക്കുകൾ കൊണ്ടുവരുന്ന പതിവ് തന്ത്രമാണ് ജിയോ ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. ഐപിഎൽ (IPL) സൗജന്യ സ്ട്രീമിങ്ങിലൂടെ നിരവധി കാഴ്ചക്കാരെ നേടാൻ ജിയോയ്ക്ക് ആയി. അതോടെ ശക്തമായ ഒരു അടിത്തറ ഉണ്ടായി. ഈ അടിത്തറയ്ക്കുമേൽ നല്ലൊരു മേൽപ്പുര പണിഞ്ഞ് ഉയരങ്ങളിലേക്ക് കുതിക്കാനാണ് ജിയോയുടെ നീക്കം.