ജിയോയുടെ ലാപ്ടോപ്പുകൾ ;ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു ?
ജിയോയുടെ എൻട്രി ലെവൽ ലാപ്ടോപ്പുകളാണ് JioBook
ഇപ്പോൾ ഈ ലാപ്ടോപ്പുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു
റിപ്പോർട്ടുകൾ പ്രകാരം ഇത് MediaTek MT8788 പ്രോസ്സസറുകളിൽ ആയിരിക്കും എത്തുക
കുറഞ്ഞ വിലയിൽ 4ജി ഫോണുകൾ ജിയോ ഈ മാസ്സമായിരുന്നു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .6499 രൂപയുടെ 4ജി ഫോണുകൾക്ക് ഒരുപാടു ഓപ്‌ഷനുകളും ജിയോ നൽകിയിരുന്നു .അതായത് 1999 രൂപയുടെ തവണയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന തരത്തിൽ ആയിരുന്നു പുറത്തിറക്കിയിരുന്നത് .ഇപ്പോൾ ഇതാ ഫോണുകൾക്ക് പിന്നാലെ ജിയോയുടെ ലാപ്ടോപ്പുകളും പുറത്തിറങ്ങുന്നതായി സൂചനകൾ .
ഇപ്പോൾ ഈ ലാപ്ടോപ്പുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഒക്കെ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങുന്നത് ചിലപ്പോൾ MediaTek MT8788 പ്രോസ്സസറുകളിലാകും എന്നാണ് .അതുപോലെ തന്നെ Android 11 ലാണ് ഈ ലാപ്ടോപ്പുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രതീക്ഷിക്കുന്നത് .
ഇത് ഒരു എൻട്രി ലെവൽ ലാപ്‌ടോപ്പുകൾ ആണ് . അതുകൊണ്ടു തന്നെ കുറഞ്ഞ ഫീച്ചറുകളിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .4GB LPDDR4x RAM കൂടാതെ 64GBയുടെ ഓൺ ബോർഡ് ഇന്റെർണൽ സ്റ്റോറേജ് എന്നിവ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ HDMI Wi-Fi, Bluetooth അടക്കമുള്ള ഓപ്‌ഷനുകളും ഇതിൽ ഉണ്ടാകും .കുറഞ്ഞ ചിലവിൽ തന്നെയാണ് ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ പുറത്തിറക്കുന്നത്.