JioBook Launch: ജിയോയുടെ പുതിയ ലാപ്ടോപ് ആയ ജിയോബുക്ക് ഉടൻ വിപണിയിലെത്തും

Updated on 25-Jul-2023
HIGHLIGHTS

കോം‌പാക്റ്റ് ഫോം ഫാക്‌ടർ ഉള്ള നീല നിറത്തിലാണ് ലാപ് വരുന്നത്

5,000mAh ബാറ്ററി ജിയോ ലാപിന്റെ പ്രത്യേകതയാണ്

എംബഡഡ് ജിയോ സിം കാർഡ് ഇതിൽ ഉപയോ​ഗിക്കാവുന്നതാണ്

ജിയോയുടെ പുതിയ ലാപ്ടോപ് ആയ ജിയോബുക്ക് ഉടൻ വിപണിയിലെത്തും. ലാപ്ടോപ് ജൂലൈ 31ന് പുറത്തിറങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ജിയോ ഇറക്കിയ ജിയോബുക്ക് ആണോ അതോ അതിന്റെ പുതിയ പതിപ്പ് ആയിരിക്കുമോ ഇത് എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ രണ്ട് ലാപ്ടോപുകളുടെയും ഭാരം വ്യത്യാസം ഉണ്ട്. ആയതിനാൽ തന്നെ ഇത് പുതിയ പതിപ്പ് ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോബുക്കിന്റെ ആദ്യപതിപ്പ് റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇത് ആദ്യമായാണ് ഈ ഉത്പന്നം ആമസോണിൽ എത്തുന്നത്. 

ജിയോബുക്ക് പ്രോസസ്സർ

കോം‌പാക്റ്റ് ഫോം ഫാക്‌ടർ ഉള്ള നീല നിറത്തിലാണ് ലാപ് വരുന്നത്. ജിയോബുക്കിന് 4G കണക്റ്റിവിറ്റിക്കും ഒക്ടാ കോർ പ്രോസസറിന്റെയും പിന്തുണയുണ്ട്. ഹൈ-ഡെഫനിഷൻ വീഡിയോകളുടെ സ്ട്രീമിംഗ്, മൾട്ടി ടാസ്കിം​ഗ് എന്നിവയെല്ലാം കൈകാര്യം ചെയ്യാൻ ജിയോബുക്കിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 990 ഗ്രാം ഭാരമാണ് ലാപിന് ഉണ്ടായിരിക്കുക. 

ലോഞ്ച് ദിനമായ ജൂലൈ 31-ന് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാകുന്ന ബജറ്റിൽ പരിമിതമായ സൗകര്യങ്ങളോടെ ഉള്ള ലാപ്ടോപുകൾ ആയിരുന്നു 2022 ൽ ജിയോ പുറത്തിറക്കിയത്. ബ്രൗസിംഗ്, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവിശ്യങ്ങൾക്ക് ലാപ് ഉപയോ​ഗിക്കുന്നവരെ ലക്ഷ്യം വെച്ചായിരുന്നു ഈ ലാപ് പുറത്തിറക്കിയത്. നൂതനസംവിധാനങ്ങൾ പ്രതീക്ഷിച്ച് ഈ ലാപിനെ സമീപിക്കരുത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ലാപിന് 11.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ആണ് ഉണ്ടായിരുന്നത്.

JioOS-ൽ ആണ് ജിയോ ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്

5,000mAh ബാറ്ററി ജിയോ ലാപിന്റെ പ്രത്യേകതയായിരുന്നു. വീഡിയോ കോളുകൾക്കായി 2- മെഗാപിക്സൽ ക്യാമറ ജിയോബുക്കിന്റെ മുന്നിൽ നൽകിയിരുന്നു. അഡ്രിനോ 610 ജിപിയു പിന്തുണയുള്ള Qualcomm Snapdragon 665 SoC ആണ് ജിയോബുക്കിന്റെ ആദ്യ പതിപ്പിൽ സ്ഥാനം പിടിച്ചിരുന്നത്. JioOS-ൽ ആണ് ജിയോ ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്. മറ്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനായി ജിയോ സ്റ്റോർ എന്ന ഒരു ആപ്പ് സ്റ്റോറും ലാപിൽ ഉണ്ടായിരിക്കുന്നതാണ്. ലാപ് ചൂടാകാതെ ഇരിക്കാൻ പ്രത്യേക സംവിധാനവും ജിയോ ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എംബഡഡ് ജിയോ സിം കാർഡ് ഇതിൽ ഉപയോ​ഗിക്കാവുന്നതാണ്.

ജിയോബുക്ക് വില

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ മിനി, വൈഫൈ എന്നിവ ഉൾപ്പെടുന്നു. 15,799 രൂപയായിരുന്നു ആദ്യ ജിയോബുക്കിന്റെ വില. ഇതിന്റെ രണ്ടാം പതിപ്പിന് 20,000 രൂപയിൽ താഴെ ആയിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോബുക്ക് ആദ്യപതിപ്പിന്റെ അതേ ഡിസൈനിൽ തന്നെയാണ് ആമസോണിൽ കാണിച്ചിരിക്കുന്ന ലാപ്ടോപിന്റയും ഡിസൈൻ ഒരുക്കിയിരിക്കുന്നത്. ആദ്യപതിപ്പ് 4ജി ആയിരുന്നെങ്കിൽ പുതിയ പതിപ്പിൽ 5ജി സംവിധാനം ഉണ്ടായിരിക്കുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. 

Connect On :