999 രൂപയുടെ ജിയോ വൈഫൈ ഇപ്പോൾ 499 രൂപയ്ക്ക് വാങ്ങിക്കാം

Updated on 04-Jul-2018
HIGHLIGHTS

ജിയോയുടെ ക്യാഷ് ബാക്ക് ഓഫറുകൾ പുറത്തിറക്കി

ജിയോയുടെ മൺസൂൺ ക്യാഷ് ബാക്ക് ഓഫറുകൾക്ക് തൊട്ടു പിന്നാലെയാണ് ഇപ്പോൾ ജിയോ വൈഫൈ ക്യാഷ് ബാക്ക് ഓഫറുകളും പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ വൈഫൈ ഉത്പന്നങ്ങൾക്ക് 500 രൂപവരെ ഇതിൽ ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .999 രൂപയുടെ വൈഫൈ ഡിവൈസ് ഇപ്പോൾ ക്യാഷ് ബാക്ക് സഹിതം 499 രൂപയ്ക്ക് ലഭിക്കുന്നു .കൂടാതെ 2999 രൂപയുടെ വൈഫൈ ഡിവൈസിനും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ജിയോയുടെ TC അനുസരിച്ചു മാത്രമാണ് ഈ ക്യാഷ് ബാക്കുകൾ ലഭിക്കുന്നത് .ജിയോയുടെ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഇത് ലഭിക്കുന്നത് .

ജിയോയുടെ മൺസൂൺ ക്യാഷ് ബാക്ക് ഓഫറുകൾ 

ജിയോയുടെ ഏറ്റവും പുതിയ മൺസൂൺ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് 3.2 ടിബി ഡാറ്റ ഓഫറുകളുമായിട്ടാണ് .ജൂൺ 28 നു തുടങ്ങിയ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് സെപ്റ്റംബർ 25 വരെ ലഭ്യവുമാകുന്നതാണ് .കൂടാതെ ഉപഭോതാക്കൾക്ക് 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

ജിയോയും ഒപ്പോയും ചേർന്നൊരുക്കുന്ന മൺസൂൺ ഓഫറുകളാണിത് .ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഒപ്പോയുടെ റിയൽ മി എന്ന സ്മാർട്ട് ഫോൺ ഒഴികെ മറ്റു പുതിയ മോഡലുകൾ വാങ്ങിക്കുന്നവർക്ക് ജിയോ നൽകുന്ന 3200 ജിബിയുടെ 4ജി ഡാറ്റ കൂടാതെ 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നതാണ് .നിലവിൽ ജിയോ ഉപയോഗിക്കുന്നവർക്കും ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിയതിന് ശേഷം നിങ്ങളുടെ ജിയോ നമ്പറിലേക്ക് 198  രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യേണ്ടതാണ് .എങ്കിൽ മാത്രമേ ഈ ഓഫറുകൾ ആഡ് ആകുകയുള്ളു .198 രൂപയുടെ അല്ലെങ്കിൽ 299 രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യുമ്പോൾ നിങ്ങൾക്ക് 3200 ജിബിയുടെ ഡാറ്റ കൂടാതെ 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .

ക്യാഷ് ബാക്ക്  ഓഫറുകൾ ലഭിക്കുന്നവിധം 

1800 രൂപയുടെ ക്യാഷ് ബാക്ക് നിങ്ങൾക്ക് ഇൻസ്റ്റന്റ് ആയി ലഭിക്കുന്നതാണ് .ഉപഭോതാക്കൾക്ക് 50 രൂപയുടെ 36 ക്യാഷ് ബാക്ക് വൗച്ചറുകളാണ്  ലഭിക്കുന്നത് .കൂടാതെ 1800 രൂപയുടെ ക്യാഷ് ബാക്ക് നിങ്ങളുടെ ജിയോ വാലെറ്റിലും ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് നിങ്ങൾക്ക് 600 രൂപ വീതം മൂന്നു തവണകളായാണ് ലഭിക്കുന്നത് .അതിനു ശേഷം നിങ്ങൾക്ക് 1300 രൂപയുടെ MakeMyTrip ഓഫറുകളും ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് എല്ലാംതന്നെ ജിയോ TC ഉണ്ട് .

 ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :