BSNL 300 ജിബി ഡാറ്റ Vs ജിയോ 1076 ജിബി 4G ഓഫറുകൾ

BSNL 300 ജിബി ഡാറ്റ  Vs ജിയോ 1076 ജിബി 4G ഓഫറുകൾ
HIGHLIGHTS

BSNL പുറത്തിറക്കിയ ഓഫറുകളും ജിയോ ഓഫറുകളും താരതമ്മ്യം

 

 

തുടർച്ചയായി ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളെ പിടിച്ചു നിർത്തുകയാണ് ഇപ്പോൾ BSNL .BSNL ഉപഭോതാക്കൾ നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് നെറ്റിന്റെ സ്പീഡ് .എന്നാൽ ഇപ്പോൾ അതിനും BSNL ഒരു വഴി കണ്ടെത്തിക്കഴിഞിരിക്കുന്നു .ഇപ്പോൾ  ഇതാ വലിയ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ്  കോളിങിൽ ഒരു ഓഫർ പുറത്തിറക്കിയിരിക്കുന്നു .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

786 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .786 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ വീതം 150  ദിവസത്തേക്ക് .5 മാസത്തേക്ക് ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ് .കൂടാതെ 100 SMS ഇതിൽ ലഭിക്കുന്നതാണ് .2ജിബി വീതം 150 ദിവസത്തേക്ക് അതായത് മുഴുവനായി 300 ജിബിയുടെ ഡാറ്റ ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

കൂടാതെ BSNL 180 ദിവസ്സത്തെ വാലിഡിറ്റിയിലും ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .ഈ ഓഫറുകൾ നിലവിൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു .റീച്ചാർജ്ജ്‌ ചെയ്യുന്നതിനു മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .

BSNL ഉപഭോതാക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നെറ്റിന്റെ സ്പീഡ് .എന്നാൽ ഇപ്പോൾ അതിനു ഒരു പരിഹാരം ഇപ്പോൾ  കണ്ടെത്തിയിരിക്കുകയാണ് .പുതിയ നോക്കിയ GGSN സംവിധാനമാണ് ഇപ്പോൾ കൊച്ചിയിലെ BSNL ന്റെ ഓഫിസിൽ പരീക്ഷിച്ചിരിക്കുന്നത് .ഈ പുതിയ സംവിധാനം വന്നതോടെ വീഡിയോ സ്ട്രീമിങ്‌, ഹൈസ്പീഡ് ഡാറ്റ, ലൈവ് ഗെയിമിങ്‌ തുടങ്ങിയവ കാര്യങ്ങൾ മികച്ച രീതിയിൽ ആസ്വദിക്കുവാൻ ആകുമെന്നാണ്  BSNL അധികൃതര്‍ ഇപ്പോൾ അറിയിച്ചിരിക്കുന്നത് .

ജിയോയുടെ ഓഫറുകൾ 

ജിയോയുടെ പുതിയ രണ്ടു ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ദിവസേന 5 ജിബിമുതൽ 1076 ജിബി വരെ ലഭിക്കുന്ന ജിയോ ലിങ്ക് ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .699 രൂപമുതലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .ഒരു വീട്ടിലേക്കു ആവിശ്യമായ എല്ലാംതന്നെ ഈ പുതിയ ജിയോ ലിങ്ക് വഴി ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

699 രൂപയുടെ ജിയോലിങ്ക് പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 5 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി ഈ ഓഫറുകളിൽ 156 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .മറ്റു കമ്പനികളുടെ ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ ഈ ഓഫറുകൾ മികച്ചുതന്നെ നിൽക്കുന്നു .അതുത്തതായി മൂന്ന് മാസത്തേക്ക് ലഭിക്കുന്നത് ഓഫറുകളാണ് .

98 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ജിയോ ലിങ്ക് ഓഫറുകളാണിത് .2099 രൂപയുടെ പായ്ക്കുകളിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .2099 രൂപയുടെ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 538 ജിബിയുടെ ഡാറ്റ .98 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .6 മാസത്തിനു മുകളിൽ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 4199 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് .4199 രൂപയുടെ പായ്ക്കുകളിൽ 1076ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭ്യമാകുന്നത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo