BSNL കൂടാതെ ജിയോ ;ഒരു വർഷത്തെ ഓഫറുകൾ ന്യൂ ഇയറിനു

BSNL കൂടാതെ ജിയോ ;ഒരു വർഷത്തെ ഓഫറുകൾ ന്യൂ ഇയറിനു
HIGHLIGHTS

രണ്ടു ഓഫറുകളും തമ്മിൽ ഒരു ചെറിയ താരതമ്മ്യം

 

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകൾ അവതരിപ്പിച്ചു .ജിയോയുടെ 1699 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .ഈ വർഷം BSNL പുറത്തിറക്കിയ ബമ്പർ ഓഫറുകൾ പുതിയ രീതിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .999 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .999 രൂപയുടെ റീച്ചാർജിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന  3.1 ജിബിയുടെ ഡാറ്റവീതം 6 മാസത്തേക്കാണ് .

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗജന്യമായി ലഭിക്കുന്നതാണ് .അതായത് മുഴുവനായി  561.1 ജിബിയുടെ ഡാറ്റ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ മറ്റു രണ്ടു ഓഫറുകളായ 1699 രൂപയുടെയും കൂടാതെ 2099 രൂപയുടെയും ഓഫറുകൾക്ക് മാറ്റം വരുത്തിയിരിക്കുകയാണ് .4.21GB യുടെ ഡാറ്റ 1699 രൂപയുടെ റീച്ചാർജിൽ  ദിവസ്സേന ലഭിക്കുന്നു .അതുപോലെ 2099 രൂപയുടെ റീച്ചാർജിൽ  6.21GBയുടെ ഡാറ്റയും ദിവസ്സവും ലഭിക്കുന്നതാണ് .1 വർഷത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത്.

ജിയോ ഈ വർഷം തന്നെ പുറത്തിറക്കിയ ഒരു മികച്ച ഓഫറുകളിൽ ഒന്നാണ് 1699 രൂപയുടെ ഓഫർ .1 വർഷത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകളും ലഭിക്കുന്നത് .ലോങ്ങ് വാലിഡിറ്റിയിൽ ഡാറ്റ ഓഫറുകൾ നോക്കുന്നവർക്ക് ഈ ഓഫറുകൾ വളരെ ലാഭകരമായതാണ് .1699 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .1699 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 547 ജിബിയുടെ 4 ജി ഡാറ്റയാണ് .

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതാണ് .അതുപോലെ 100 SMS ദിവസ്സേന ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ ഡാറ്റയിൽ ലിമിറ്റേഷൻ ഉണ്ട് .ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1.5 ജിബിയുടെ 4ജി ഡാറ്റ വീതം 365 ദിവസ്സത്തേക്കാണ് ലഭ്യമാകുന്നത് .മുഴുവനായി 547.5 ജിബിയുടെ 4 ജി ഡാറ്റ ലഭിക്കുന്നുണ്ട്.

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo