ജിയോ Vs BSNL മാർച്ചിലെ ഓഫറുകൾ ഒരു താരതമ്മ്യം
ഈ വർഷവും ജിയോ തന്നെ മുന്നിൽ
ആദ്യമായി 149 രൂപയുടെ ഓഫറുകളെക്കുറിച്ചാണ് .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1.5 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു .അതായത് മുഴുവനായി 42 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .
അടുത്തതായി 349 രൂപയുടെ ഓഫറുകളെക്കുറിച്ചാണ് .349 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1.5 ജിബിയുടെ ഡാറ്റ 70 ദിവസത്തേക്ക് .അതായത് മുഴുവനായി 105 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .അടുത്ത ഓഫറുകൾ 399 രൂപയുടേതാണ് .
399 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ 84 ദിവസത്തേക്ക് ലഭിക്കുന്നു .അതായത് 126 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .
449 രൂപയുടെ ജിയോ പുറത്തിറക്കിയ ഒരു മികച്ച ഓഫറിൽ ദിവസേന 1.5 ജിബിയുടെ ഡാറ്റ വീതം 91 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .136 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നു .
എന്നാൽ BSNL ന്റെ ഈ മാസം ഉപഭോതാക്കൾക്ക് നൽകുന്നത്
BSNL ന്റെ ഏറ്റവും പുതിയ ലാൻഡ് ലൈൻ ഓഫറുകൾ പുറത്തിറക്കി .സൗജന്യ കോളുകളാണ് ഈ ഓഫറുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .240 രൂപയുടെ പ്രതിമാസവാടകയിൽ ആയിരുന്നു ഈ ഓഫറുകൾ ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ പൂർണ്ണമായും ഇത് സൗജന്യമായി ലഭിക്കുന്നതാണ് .
ഇനി മുതൽ എല്ലാ നെറ്റ്വർക്കിലേക്കും സൗജന്യമായി കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ലഭ്യമാകുന്നത് രാത്രി 10 മണി മുതൽ രാവിലെ 6 മണിവരെയാണ് .എന്നാൽ ഞായർആഴ്ചയിൽ ഈ ഓഫറുകൾ മുഴുവനായി ലഭിക്കുന്നതാണ് .
കൂടുതൽ വരിക്കാരെ ആകർഷിക്കാനാണ് BSNL പുതിയ ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .