നിരക്കുകൾ വർധിപ്പിച്ചു ജിയോ ,എയർടെൽ കൂടാതെ വി ഐ
ഇന്ത്യയിൽ ടെലികോം കമ്പനികൾ നിരക്കുകൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു
വൊഡാഫോൺ ഐഡിയ ,ജിയോ കൂടാതെ എയർടെൽ ആണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്
കഴിഞ്ഞ ദിവസ്സമായിരുന്നു ഇന്ത്യയിൽ വൊഡാഫോൺ ഐഡിയയും കൂടാതെ എയർട്ടലും അവരുടെ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നത് .അതായത് പഴയ പ്ലാനുകളുടെ വിലയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു .500 രൂപവരെയായിരുന്നു ഇതിൽ കൂട്ടിയിരുന്നത് .എന്നാൽ അതിനു തൊട്ടുപിന്നാലെ റിലയൻസ് ജിയോയും നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു .നിലവിൽ വൊഡാഫോൺ ഐഡിയ ,എയർടെൽ കൂടാതെ റിലയൻസ് ജിയോ നൽകുന്ന വർദ്ധിപ്പിച്ച ഓഫറുകളുടെ വിവരങ്ങൾ നോക്കാം .
റിലയൻസ് ജിയോ ഓഫറുകൾ
ജിയോയുടെ ഓഫറുകൾ 75 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 91 രൂപയായി മാറും .129 രൂപയുടെ പ്ലാനുകൾ 155 രൂപയ്ക്കും ,399 രൂപയുടെ പ്ലാനുകൾ 479 രൂപയായും ,1299 രൂപയുടെ പ്ലാനുകൾ 1559 രൂപയ്ക്കും കൂടാതെ 2399 രൂപയുടെ 2879 പ്ലാനുകൾ രൂപയായും മാറുന്നതായിരിക്കും .കൂടാതെ മറ്റു പ്രമുഖ ഓഫറുകളുടെ നിരക്കുകളിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .
എയർടെൽ നൽകുന്ന ഓഫറുകൾ
പുതിയ നിരക്കുകൾ പ്രകാരം 79 രൂപയ്ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 99 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ 149 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ ലഭിക്കുന്നത് 179 രൂപയ്ക്ക് ആയിരിക്കും .അതുപോലെ തന്നെ 48 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഡാറ്റ ടോപ്പ് അപ്പുകൾ 58 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു .219 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 265 രൂപയായി വർദ്ധിപ്പിച്ചു .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ ദിവസ്സേന ജിബിയുടെ ഡാറ്റ എന്നിങ്ങനെ ലഭിക്കുന്നതാണ് . അതുപോലെ തന്നെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് 299 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 1.5ജിബിയുടെ ഡാറ്റയും ആണ് .കൂടാതെ 299 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 359 രൂപയായും ഉയർത്തിയിരിക്കുന്നു .
വൊഡാഫോൺ ഐഡിയയും ഇതാ നിരക്ക് കൂട്ടിയിരിക്കുന്നു
ചെറിയ ഓഫറുകളിലും വലിയ വർദ്ധനവാണ് ഇപ്പോൾ ചെയ്തിരിക്കുന്നത് .79 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 99 രൂപയുടെ നിരക്കിലാണ് .149 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 179 രൂപയുടെ പ്ലാനുകളിലാണ് .അത്പോലെ തന്നെ 219 രൂപയുടെ അൺലിമിറ്റഡ് പ്ലാനുകൾ ഇനി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 269 രൂപയുടെ പ്ലാനുകളിലാണ് .ഇതിൽ എടുത്തുപറയേണ്ടത് 2399 രൂപയുടെ 1 വർഷത്തെ പ്ലാനുകളാണ് .ഇനി 2899 രൂപയ്ക്കാണ് ലഭിക്കുന്നത് .