1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ,വിഐ,എയർടെൽ നൽകുന്ന പ്ലാനുകൾ

Updated on 30-Jun-2021
HIGHLIGHTS

ജിയോ ,വൊഡാഫോൺ ഐഡിയ കൂടാതെ എയർടെൽ നൽകുന്ന പ്ലാനുകൾ

1 വർഷത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്ലാനുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്

ജിയോയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു .1 വർഷത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .3499 രൂപയുടെ പ്ലാനുകളിലാണ് ജിയോ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ദിവസേന 3 ജിബിയുടെ 4ജി ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ലഭിക്കുന്നത് .

365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .മുഴുവനായി 1095 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .റിയലൻസ് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

എന്നാൽ എയർടെൽ ഉപഭോതാക്കൾക്ക് ഈ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത് 2498 രൂപയുടെ റീചാർജുകളിൽ ആണ് .2498 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉള്ളത് .

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2595 രൂപയുടെ പ്ലാനുകളാണ് .2595  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ 1 വർഷത്തേക്ക് ഡിസ്‌നി പ്ലസ് ഹോട് സ്റ്റാർ സൗജന്യമായി  ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉള്ളത് .റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :