ജിയോയ്ക്ക് ഒപ്പത്തിനൊപ്പം എത്താൻ എയർടെൽ
മത്സരിച്ചു ഓഫറുകൾ ഇറക്കാൻ ടെലികോം കമ്പനികൾ
2016ൽ ജിയോ എന്ന അൺലിമിറ്റഡ് തരംഗം ആഞ്ഞടിച്ചു .അത് മറ്റു ടെലികോം കമ്പനികൾക്കും അവരുടെ വരിക്കാരുടെ എണ്ണത്തിൽ നേരിയ കുറവു വരുത്തുന്നതിന് ഇടയായി .
2017ൽ ജിയോ മാർച്ച് വരെ നീട്ടിയപോളെക്കും എല്ലാകാര്യത്തിലും തീരുമാനംമായി .ഇനി മറ്റു ടെലികോം കമ്പനികൾക്ക് മികച്ച ഓഫറുകൾ പുറത്തിറക്കിയത് മാത്രമേ വരിക്കാരെ വർദ്ധിപ്പിക്കുവാൻ സാധിക്കുകയുള്ളു .
ഇപ്പോൾ ഇതാ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിക്കഴിഞ്ഞു .അതുകൊണ്ടുതന്നെ എയർടെൽ വരിക്കാരുടെ എണ്ണത്തിൽ ഇപ്പോൾ വർദ്ധനവ് കാണുന്നുണ്ട് എന്നാണ് അറിയുവാൻകഴിഞ്ഞത് .
പക്ഷേ എയർടെൽ നേരിടുന്ന പ്രധാന പ്രശ്നം സിഗ്‌നൽ ആണ് .ഒരുപാടു പരാതികൾ ഇതിനെ കുറിച്ച് വരുന്നുമുണ്ട് .പുതിയതായി എയർടെൽ സിം കണക്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫറുകൾ ബാധകം ആകുന്നത് .
ഓരോ മാസവും 3ജിബി 4ജി ഡാറ്റയാണ് ഈ ഓഫറിൽ ലഭിക്കുക.ഈ ഓഫറുകൾ ഫെബ്രുവരി 28 വരെ മാത്രമേയുള്ളു .അതിനു മുൻപ് എയർടെൽ കണക്ഷൻ എടുക്കുന്നവർക്കും അതുപോലെതന്നെ എയർടെലിലേക്ക് പോർട്ട് ചെയ്യുന്നവർക്കും ഈ ഓഫറുകൾ ഉപയോഗിക്കാവുന്നതാണ് .
അതുപോലെതന്നെ എയർടെൽ മറ്റൊരു ഓഫർകൂടി പുറത്തിറക്കിയിട്ടുണ്ട് .345 രൂപയുടെ റീചാർജ് ചെയ്യുമ്പോൾ ഒരുമാസത്തേക്കു 3 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് STD ,ലോക്കൽ കോളുകളും ,3000SMS ലഭിക്കുന്നു .
ജിയോയ്ക്ക് ഒരു കടുത്ത വെല്ലുവിളിതന്നെയാണ് എയർടെലിന്റെ ഈ പുതിയ ഓഫറുകൾ എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട
ഇവിടെ നിന്നും നിങ്ങളുടെ ഇഷ്ടപെട്ട സ്മാർട്ട് ഫോൺ തിരഞ്ഞെടുക്കാം
LYF Flame 7S ആമസോൺ വഴി വാങ്ങിക്കാം ,വില 4,999
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile