ജിയോ ഇന്ന് വെറുമൊരു ടെലികോം കമ്പനിയായി ഒതുങ്ങുകയല്ല. ഒടിടിയിലും ബോഡ്ബാൻഡ് കണക്ഷനുകളിലെല്ലാം വൈദഗ്ധ്യം കാണിച്ച Jio ഇപ്പോഴിതാ VR headsetലേക്കും തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മെറ്റാ, ഗൂഗിൾ, സാംസങ് എന്നീ കമ്പനികളാണ് ഇന്ന് വിപണിയിൽ വെർച്വൽ റിയാലിറ്റി (VR ) ഹെഡ്‌സെറ്റ് മേഖലയിൽ അരങ്ങ് വാഴുന്നതെങ്കിൽ, ഇനി ആധിപത്യം ഉറപ്പിക്കാൻ Jioയും എത്തുകയാണ്.
ഉപയോക്താക്കൾക്ക് വെർച്വൽ ലോകത്തേക്ക് മികച്ച അനുഭവം നൽകുന്ന ജിയോഡൈവ് എന്ന പുതിയ ഉൽപ്പന്നം വിപണിയിൽ എത്തി. ഈ IPL സീസണിൽ സ്റ്റേഡിയത്തിലിരുന്ന് 360 ഡിഗ്രി മത്സരം ആസ്വദിക്കാൻ സഹായിക്കുന്ന തരത്തിലുള്ള VR ഹെഡ്‌സെറ്റാണ് JioDive. അത്യാധുനിക ദൃശ്യ-ശ്രവ്യാനുഭവം നൽകുന്ന ജിയോഡൈവ് ഇപ്പോൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോറായ ജിയോമാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യാവുന്നതാണ്. അതും മികച്ച ഓഫറാണ് JioDiveനായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുക എന്നതിലാണ് എപ്പോഴും Jio ശ്രദ്ധിക്കുന്നത്. ജിയോഡൈവിലും കാര്യങ്ങൾ വിഭിന്നമല്ല. 6.7 ഇഞ്ച് വരെയാണ് സ്‌ക്രീൻ വലിപ്പം. 4.7 ഇഞ്ചാണ് ചെറിയ ഹെഡ്സെറ്റുകളുടെ സ്ക്രീൻ വലിപ്പം വരുന്നത്. ഈ വിആർ ഹെഡ്സെറ്റ് നിങ്ങൾക്ക് 1,299 രൂപയ്ക്ക് ഹെഡ്‌സെറ്റ് JioMartൽ നിന്ന് വാങ്ങിക്കാം.
ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുമായും, ഐഫോണുമായും ബന്ധിപ്പിക്കാവുന്നതാണ് ജിയോഡൈവ് ഹെഡ്‌സെറ്റ്. ഇതിന് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നോ ഐസ്‌റ്റോറിൽ നിന്നോ ജിയോഇമ്മേഴ്‌സ് ആപ്പ് (JioImmerse app) ഡൗൺലോഡ് ചെയ്താണ് ഇത് ഉപയോഗിക്കേണ്ടത്. ജിയോഡൈവിന്റെ ബോക്സിലുള്ള QR കോഡ് സ്‌കാൻ ചെയ്‌ത് JioImmerse ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ആപ്പിലേക്ക് പെർമിഷനുകൾക്ക് അനുമതി നൽകിക്കൊണ്ട് ലോഗിൻ ചെയ്യാം.
ജിയോ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ JioDive എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, ശേഷം 'Watch on JioDive' എന്നതിൽ ടാപ്പ് ചെയ്യുക. ശേഷം, ഇവ കൃത്യമായ രീതിയിൽ ധരിച്ച് നിങ്ങൾക്ക് എല്ലാം വെർച്വൽ റിയാലിറ്റിയിൽ ആസ്വദിക്കാം.
1,299 രൂപയാണ് JioDiveന് വില വരുന്നതെങ്കിലും, പേടിഎം വാലറ്റ് ഉപയോക്താക്കൾക്ക് 500 രൂപ ക്യാഷ്ബാക്ക് ഉൾപ്പെടെ ഓഫറുകൾ ലഭിക്കുന്നതാണ്.