ഈ വർഷം ഏറ്റവും കൂടുതൽ ഓഫറുകൾ നൽകിയത് ജിയോ തന്നെയാണ് എന്നുതന്നെ പറയാം .എന്നാൽ ജിയോയിൽ നിന്നും ഇപ്പോൾ നേരിടുന്ന ഒരു പ്രശ്നം അതിന്റെ റെയിഞ്ചു തന്നെയാണ് .എന്നാൽ പുതുവത്സരത്തിൽ പുതിയ ഓഫറുകളുമായി ജിയോ എത്തുകയാണ് .കോൾ ഡ്രോപ്പുകൾ ആകാതിരിക്കാനുള്ള സൗകര്യമാണ് ഇനി മുതൽ ജിയോയിൽ നിന്നും ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .സിഗ്നൽ ഇല്ലാത്ത സ്ഥലങ്ങളിൽ ഇനി നിങ്ങൾക്ക് കോളുകൾ പൂർത്തീകരിക്കുവാൻ സാധിക്കുന്നു .
വൈഫൈ സംവിധാനം ഉപയോഗിച്ചാണ് ഉപഭോതാക്കൾക്ക് ഇത്തരത്തിൽ കോളുകൾ ചെയ്യുവാൻ സാധിക്കുന്നത് .ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മധ്യപ്രദേശ് എന്നി സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇത്തരത്തിലുള്ള സേവനങ്ങൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജിയോയിൽ നിന്നും ജിയോയിലേക്ക് വിളിക്കുന്ന കോളുകളാണ് ആദ്യ ഘട്ടത്തിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
മറ്റു ടെലികോം ന്യൂ ഇയർ ഓഫറുകൾ
2018 അവസാനിക്കുവാൻ ഏതാനും ദിവസ്സങ്ങൾകൂടിയിരിക്കവേ പുതിയ ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തി തുടങ്ങി .ഇപ്പോൾ വൊഡാഫോൺ ഐഡിയ പുറത്തിറക്കിയിരിക്കുന്നത് ന്യൂ ഇയർ ഓഫറുകളാണ് .വൊഡാഫോണിന്റെയും കൂടാതെ ഐഡിയായുടെയും പ്രീപെയ്ഡ് ഉപഭോതാക്കളാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .വൊഡാഫോണും ,ഐഡിയയും ആമസോണും ചേർന്ന് പുറത്തിറക്കിയ ഓഫറുകളാണിത് .
ഓഫറുകൾ പ്രകാരം 95 രൂപയ്ക്ക് ചെയ്യുന്ന ഓരോ റീച്ചാർജിനും ആമസോൺ പേ 30 രൂപ നൽകുന്നതാണ് .ഈ ക്യാഷ് നിങ്ങളുടെ ആമസോൺ പേ അക്കൗണ്ടിൽ ലഭിക്കുന്നതാണ് .ഇതുവഴി നിങ്ങൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനോ അല്ലെങ്കിൽ മറ്റു കാരങ്ങൾക്കോ ഉപയോഗിക്കാവുന്നതാണ് .ജനുവരി 10 വരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .