ജിയോ ,വൊഡാഫോൺ ,BSNL പുറത്തിറക്കിയ പുതിയ അൺലിമിറ്റഡ് ഓഫറുകൾ

ജിയോ ,വൊഡാഫോൺ ,BSNL പുറത്തിറക്കിയ പുതിയ അൺലിമിറ്റഡ് ഓഫറുകൾ
HIGHLIGHTS

മികച്ച ടെലികോം ഓഫറുകൾ നിങ്ങൾക്ക് ഇവിടെ നിന്നും തിരഞ്ഞെടുക്കാം

മാസവാടക മാത്രം നൽകി ഇപ്പോൾ നിങ്ങൾക്ക്  ലാന്‍ഡ് ലൈനില്‍ നിന്നുള്ള കോളുകള്‍ സൗജന്യമായി വിളിക്കുവാൻ  സാധിക്കുന്നതാണ് . ലാന്‍ഡ്‌ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും ഇങ്ങനെ സൌജന്യമായി വിളിക്കാം. മാസം നിശ്ചയിച്ചിരിക്കുന്ന വാടക നൽകേണ്ടാതാണ് .

നിലവില്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും അതുപോലെതന്നെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫറിലേക്ക് അപ്പ്ഡേറ്റ് ചെയ്യാവുന്നതാണ് .BSNL കഴിഞ്ഞ മാസം ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് പുറത്തിറക്കിയ മറ്റു ഓഫറുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ഈ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത് .

എന്നാൽ അതോടൊപ്പം തന്നെ ജിയോ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കി കഴിഞ്ഞിരിക്കുന്നു .പുതിയ ക്രിക്കറ്റ് ഓഫറുകളാണ് ജിയോ പ്രൈം ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ ടെലിക്കോം ടോക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 400 രൂപ മുതല്‍ക്ക് 200 എസ്.ഡി, എച്ച്‌.ഡി ചാനലുകളാണ് ജിയോ ഹോം ടി.വി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. ജിയോ ഹോം ടി.വിയുടെ പദ്ധതികള്‍ മൈ ജിയോ ആപ്പില്‍ ലഭ്യമാണ്. 

IPL ഓഫറുകൾ കൂടാതെ ജിയോ SACHETS പായ്ക്കുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .ഇതിൽ രണ്ടു ഓഫറുകളാണ് ഉള്ളത് .19 രൂപയുടെ റീച്ചാർജിൽ 0.15GB  4ജി ഡാറ്റ ,കൂടാതെ അൺലിമിറ്റഡ് കോളുകൾ 1 ദിവസ്സത്തേക്കു ലഭിക്കുന്ന ഓഫറുകളും കൂടാതെ 52 രൂപയുടെ റീച്ചാർജിൽ 1.05GB 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ 7 ദിവസ്സം ലഭിക്കുന്ന മറ്റൊരു ഓഫറുകളുമാണ് പുറത്തിറക്കിയിരിക്കുന്നത് .

399 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റവീതം 70 ദിവസത്തേക്ക് .കൂടാതെ ഈ 70 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .100 SMS ദിവസേന ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .

349 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2.5 ജിബിയുടെ ഡാറ്റ കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്ക് മാത്രമാണ് .21 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ്  വോയിസ് കോളുകളും കൂടാതെ  അൺലിമിറ്റഡ് ഡാറ്റയും ലഭിക്കുന്നതാണ് .

വൊഡാഫോണിന്റെ ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 21 രൂപയുടെ ഓഫറുകൾ .വൊഡാഫോണിന്റെ കൂടുതൽ ഓഫറുകളെക്കുറിച്ചു മനസിലാക്കുവാൻ വൊഡാഫോണിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo