ഇടിവെട്ട് 5G ;ജിയോ ഇതാ തകർപ്പൻ സ്പീഡിൽ 5 G എത്തിച്ചു
ഇന്ത്യയിൽ ജിയോ 5G സർവീസുകൾ ഇന്ന് മുതൽ ഈ നഗരങ്ങളിൽ
പ്രധാനമായും 4 നഗരങ്ങളിൽ ആണ് ജിയോ 5ജി ട്രയൽ നടക്കുക
ഇന്ത്യയിൽ ഇതാ ജിയോ 5ജി ട്രയലുകൾ ഇന്ന് മുതൽ നടക്കുന്നതാണ് .ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ ഇന്ന് മുതൽ ജിയോ 5ജി സർവീസുകൾക്ക് തുടക്കംകുറിക്കുന്നു .ഡൽഹി ,മുംബൈ ,കൊൽക്കത്ത ,വാരാണസി എന്നിവിടങ്ങളിൽ ആണ് റിലയൻസ് ജിയോയുടെ 5ജി സർവീസുകളുടെ ട്രയലുകൾ ആരംഭിക്കുന്നത് .ആദ്യ ഘട്ടത്തിൽ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാണ് ജിയോ 5ജി ലഭിക്കുന്നത് .ഇത്തരത്തിൽ ലഭിക്കുന്ന ഉപഭോക്താക്കളിൽ നിന്നും അവരുടെ അനുഭവം ജിയോ തേടും .എന്നാൽ കേരളത്തിലേക്ക് എന്നാണ് 5ജി ട്രയലുകൾ എത്തുക എന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ ജിയോ എത്തിക്കും
ഇനി ടെലികോം മേഖലകളിൽ ഏറെ കാത്തിരിക്കുന്ന ഒന്നാണ് 5ജി സർവീസുകൾ .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 5ജി സർവീസുകൾ ഉടൻ തന്നെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ എത്തി തുടങ്ങും എന്നാണ് .എന്നാൽ അതുപോലെ തന്നെ വിപണിയിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് റിലയൻസ് ജിയോ 5ജി ഫോണുകൾ .ഗൂഗിളിനൊപ്പം ജിയോ പുറത്തിറക്കുന്ന ഇന്ത്യയിലെ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാകും ഇത് .12000 രൂപ ബഡ്ജറ്റിനു താഴെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത് .
ഡിസ്‌പ്ലേയുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .കൂടാതെ ഈ ഫോണുകളിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും അതുപോലെ തന്നെ 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും പ്രതീക്ഷിക്കാം .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ജിയോ 5ജി ഫോണുകൾ Qualcomm Snapdragon 480 5ജി പ്രോസ്സസറുകളിൽ ആയിരിക്കും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .പ്രതീക്ഷിക്കുന്ന ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാംമ്മിൽ പ്രതീക്ഷിക്കാവുന്നതാണ് . അതുപോലെ തന്നെ 32 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഇന്ത്യൻ വിപണിയിൽ 12000 രൂപയ്ക്ക് താഴെ പ്രതീക്ഷിക്കാവുന്ന ഒരു 5ജി ഫോൺ ആയിരിക്കും ഇത് .