ജിയോയിൽ നിന്നും നിങ്ങൾ കാത്തിരിക്കുന്നത് ഉടൻ എത്തുന്നു ?

ജിയോയിൽ നിന്നും നിങ്ങൾ കാത്തിരിക്കുന്നത് ഉടൻ എത്തുന്നു ?
HIGHLIGHTS

ജിയോയുടെ പുതിയ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ

ജിയോയുടെ ടാബ്‌ലെറ്റുകളും കൂടാതെ ജിയോ ടെലിവിഷനുകളും ആണ്

ജിയോയുടെ പുതിയ താരിഫ് പ്ലാനുകളാണ് ഇപ്പോൾ വലിയ ചർച്ചാവിഷയം ആയിരിക്കുന്നത് .വൊഡാഫോൺ ഐഡിയയും കൂടാതെ എയർട്ടലും നിരക്കുകൾ വർദ്ധിപ്പിച്ചപ്പോൾ ജിയോ വർദ്ധിപ്പിക്കില്ല എന്നാണ് കരുതിയിരുന്നത് .എന്നാൽ ഇപ്പോൾ ജിയോയും 20 ശതമാനം നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത് .എന്നാൽ അടുത്ത വർഷം ജിയോയിൽ നിന്നും കുറച്ചു ഉത്പന്നങ്ങൾ വിപണിയിൽ പ്രതീഷിക്കുന്നുണ്ട് .

അതിൽ ആദ്യത്തേതാണ് ജിയോയുടെ ടാബ്ലെറ്റുകൾ .അതുപോലെ തന്നെ ജിയോയുടെ സ്മാർട്ട് ടെലിവിഷനുകളും .അടുത്ത വർഷത്തെ AGM മീറ്റിംഗിൽ ഇത് ചിലപ്പോൾ അന്നൗൻസ്മെന്റ് ചെയ്യും എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ .എന്നാൽ അതുപോലെ തന്നെ ജിയോയുടെ ലാപ്ടോപ്പുകളും വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്ന ഒന്നാണ് .

ഇപ്പോൾ ഈ ലാപ്ടോപ്പുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഒക്കെ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങുന്നത് ചിലപ്പോൾ  MediaTek MT8788 പ്രോസ്സസറുകളിലാകും എന്നാണ് .അതുപോലെ തന്നെ Android 11 ലാണ് ഈ ലാപ്ടോപ്പുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രതീക്ഷിക്കുന്നത് .

ഇത് ഒരു എൻട്രി ലെവൽ ലാപ്‌ടോപ്പുകൾ ആണ് . അതുകൊണ്ടു തന്നെ കുറഞ്ഞ ഫീച്ചറുകളിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .4GB LPDDR4x RAM കൂടാതെ 64GBയുടെ ഓൺ ബോർഡ് ഇന്റെർണൽ സ്റ്റോറേജ് എന്നിവ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ HDMI Wi-Fi, Bluetooth അടക്കമുള്ള ഓപ്‌ഷനുകളും ഇതിൽ ഉണ്ടാകും .കുറഞ്ഞ ചിലവിൽ തന്നെയാണ് ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ പുറത്തിറക്കുന്നത്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo