കഴിഞ്ഞ ദിവസ്സം ട്രായ് പുറത്തുവിട്ട വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയം ആയിരിക്കുന്നത് .ജിയോയുടെ ഉപഭോതാക്കളുടെ എണ്ണത്തിൽ ദിവസ്സം കൂടും തോറും നല്ല വർദ്ധനവാണ് ഉണ്ടാകുന്നത് .എന്നാൽ ജിയോ ഇപ്പോൾ നൽകുന്ന 4ജി സ്പീഡിൽ കഴിഞ്ഞ മാസങ്ങളേക്കാൾ കുറവാണു അനുഭവപ്പെടുന്നത് എന്നുമാണ് ട്രായുടെ കണ്ടുപിടുത്തൽ .
എന്നാൽ ഇപ്പോൾ 4ജിയുടെ സ്പീഡിൽ മുന്നിൽ നിൽക്കുന്നത് ഭാരതി എയർടെൽ ആണ് .ഈ റിപ്പോർട്ടുകൾ ട്രായുടെ വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ് .എന്നാൽ എയർടെൽ ഏപ്രിലിൽ നല്കിയതിനേക്കാൾ മികച്ച സ്പീഡ് ആണ് മെയ് മാസങ്ങളിൽ ഉപഭോതാക്കൾക്ക് നൽകിയിരിക്കുന്നത് .
126 ജിബിയുടെ ഡാറ്റ ലഭിക്കുന്നു,പുതിയ ജിയോ ഓഫറുകൾ എത്തി
ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .മൈ ജിയോ ആപ്പ് ഓഫറുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 100 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾ മൈ ജിയോ ആപ്പ് വഴി മാത്രമാണ് ലഭിക്കുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
നേരത്തെ ജിയോ പുറത്തിറക്കിയിരുന്നു 399 രൂപയുടെ ഓഫറുകൾ തന്നെയാണ് ഇപ്പോൾ പുതിയ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 126 ജിബിയുടെ 4 ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .നേരത്തെ 399 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിച്ചിരുന്നത് .
84 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾക്ക് മൈ ജിയോ ആപ്പ് നൽകുന്നത് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .100 രൂപയുടെ ക്യാഷ് ബാക്ക് ആണ് ഇതിൽ ലഭിക്കുന്നത് .അതിൽ 50 രൂപ നിങ്ങൾക്ക് മൈ ജിയോ ആപ്പിലും കൂടാതെ ബാക്കി 50 രൂപ ഫോൺ പേയിലും ലഭിക്കുന്നതാണ് .
ഈ ഓഫറുകൾ മൈ ജിയോ അപ്പ്ലികേഷനുകൾ വഴി മാത്രമാണ് ലഭ്യമാകുന്നത് .എങ്ങനെ ക്യാഷ് ബാക്ക് ഓഫറുകൾ നിങ്ങൾക്ക് ലഭിക്കും എന്ന കൂടുതൽ വിവരങ്ങൾ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും മനസ്സിലാക്കാവുന്നതാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക