ജിയോയുടെ 4ജി സ്പീഡുകളെക്കുറിച്ചു ഇപ്പോൾ ഒരുപാടു പരാതികളാണ് എത്തുന്നത് .എന്നാൽ ഇപ്പോൾ കഴിഞ്ഞ മാസങ്ങളിലെ കണക്കുകളിൽ ജിയോ തന്നെയാണ് മുന്നിൽ ണ് നിൽക്കുന്നത് എന്നാണ് ട്രായുടെ കണ്ടുപിടുത്തം .22.3Mbps ഡാറ്റ സ്പീഡിന് അടുത്താണ് ജിയോ നൽകിയിരിക്കുന്നത് എന്നാണ് ട്രായുടെ കണക്കുകൾ ഇപ്പോൾ സൂചിപ്പിക്കുന്നത് .ജൂൺ മാസത്തിലാണ് ജിയോ മികച്ച സ്പീഡ് ഉപഭോതാക്കൾക്ക് കാഴ്ചവെച്ചത് .
ട്രായുടെ തന്നെ മൈ സ്പീഡ് എന്ന ആപ്ലികേഷൻ ആണ് ജിയോയുടെ ഈ സ്പീഡിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് .എന്നാൽ തൊട്ടു പിന്നാലെ എയർട്ടലും ഉണ്ട് .9.7 Mbps സ്പീഡ് ആണ് എയർടെൽ ഉപഭോതാക്കൾക്ക് ലഭിച്ചിരിക്കുന്നത് .മൂന്നാം സ്ഥാനത്തു വൊഡാഫോണും എത്തിനിൽക്കുന്നു .6.7 Mbps സ്പീഡാണ് വൊഡാഫോൺ ഉപഭോതാക്കൾക്ക് നൽകിയിരുന്നത് എന്നാണ് ട്രായുടെ കണക്കുകൾ സൂചിപ്പിക്കുന്നത് .
എന്നാൽ അപ്‌ലോഡ് സ്പീഡിൽ മികച്ചു നിൽക്കുന്നത് ഐഡിയ ആണ് എന്നാണ് ട്രായ് പറയുന്നത് .5.9 Mbps വേഗതയാണ് ഐഡിയ ഉപഭോതാക്കൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ മെയ് മാസത്തിലും ജിയോ തന്നെയാണ് മുന്നിൽ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .19Mbps സ്പീഡാണ് ജിയോ ഉപഭോതാക്കൾക്ക് മെയ് മാസത്തിൽ നൽകിയിരുന്നത് .