Jio UPI Update: Google Pay, PhonePeയെ തോൽപ്പിക്കാൻ അംബാനിയുടെ Jio Soundbox സർവീസ്| TECH NEWS

Jio UPI Update: Google Pay, PhonePeയെ തോൽപ്പിക്കാൻ അംബാനിയുടെ Jio Soundbox സർവീസ്| TECH NEWS
HIGHLIGHTS

Jio ഇനി UPI മേഖലയിലേക്കും വരുന്നു

Paytm Soundbox-ന് സമാനമായ Jio Soundbox ആണ് വരുന്നത്

2 പൈലറ്റ് പരീക്ഷണങ്ങൾ വിജയിച്ചാൽ മെർച്ചന്റ് യുപിഐ സേവനമായി ആരംഭിക്കും

തൊട്ടതെല്ലാം പൊന്നാക്കുന്ന Mukesh Ambani-യുടെ Jio ഇനി UPI മേഖലയിലേക്കും. യുപിഐ പേയ്മെന്റ് വിപണിയിലേക്ക് ജിയോയും കടന്നുവരുന്ന വാർത്തകൾ രണ്ട് ദിവസം മുമ്പേ എത്തി. Paytm Soundbox-ന് സമാനമായ Jio Soundbox ആണ് വരുന്നത്. ഇതിലൂടെ ഇനി Google Pay, PhonePe ആപ്പുകൾക്ക് Jio UPI കടുത്ത എതിരാളി ആകുമോ?

Jio UPI പേയ്മെന്റ് സർവ്വീസിലേക്കും?

ഇന്ത്യയിൽ ഫോൺപേ, ഗൂഗിൾപേ, പേടിഎം എന്നിവയാണ് ഏറ്റവും മുന്നിലുള്ളവർ. ഇവയിൽ പേടിഎമ്മിന് RBI ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കമ്പനിയ്ക്ക് വലിയ നാശനഷ്ടമുണ്ടാക്കി. കൂടാതെ ഗൂഗിൾ പേ, ഫോൺപേ എന്നിവയ്ക്കും വിദേശരാജ്യങ്ങളിൽ ചില നിയന്ത്രണങ്ങൾ വന്നു. ഈ സാഹചര്യത്തിലാണ് അംബാനി ജിയോ സൌണ്ട്ബോക്സുമായി വരുന്നത്.

Jio Soundbox
Jio Soundbox

Jio UPI Soundbox

പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായ ഫീച്ചറുകളാണ് ജിയോ സൗണ്ട്‌ബോക്‌സിലുമുള്ളത്. നിലവിൽ ജിയോയ്ക്ക് ജിയോ പേ ആപ്പുണ്ട്. ഇതിടെ അടിസ്ഥാനമാക്കി തന്നെയായിരിക്കും ജിയോ UPI Soundboxഉം വരുന്നത്.

വ്യാപാരികൾക്ക് പ്രയോജനപ്പെടുത്താവുന്ന യുപിഐ സംവിധാനമായിരിക്കും ജിയോ കൊണ്ടുവരുന്നത്. അതിനാൽ തന്നെറീട്ടെയിൽ ലൊക്കേഷനുകളിൽ ജിയോ സൗണ്ട്ബോക്സ് ഉപയോഗിക്കാം. ജിയോയുടെ പേയ്മെന്റ് സംവിധാനം കൂടി വന്നാൽ ഡിജിറ്റൽ പേയ്മെന്റ് മേലയിൽ ഇതൊരു കടുത്ത മത്സരമായിരിക്കും.

ടെലികോം മേഖലയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെല്ലാം അതിവേഗം വളർച്ച നേടാൻ ജിയോയ്ക്ക് സാധിച്ചു. ജിയോ ഒരു യുപിഐ സംവിധാനം കൊണ്ടുവന്നാൽ അതും ജനപ്രിയമാകാൻ സാധ്യത കൂടുതലാണ്.

Jio സൌണ്ട്ബോക്സ് എന്ന് വരും?

റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിലുടനീളം സൗണ്ട്‌ബോക്‌സിന്റെ പൈലറ്റ് ലോഞ്ച് നടന്നേക്കും. 8 മുതൽ 9 മാസത്തിനുള്ളിൽ ഇത് പൂർണമായി നടപ്പിലാക്കുമെന്ന് കരുതാം. ഇൻഡോർ, ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ ടയർ-2 നഗരങ്ങളിൽ ഇതിനുള്ള പരീക്ഷണം നടത്തി.

റിലയൻസ് ജിയോയുടെ റീട്ടെയിൽ സ്ഥാപനങ്ങളിലുടനീളം ജിയോ യുപിഐ പരീക്ഷിക്കുന്നു. ഈ പരീക്ഷണം വിജയിച്ചാൽ, ജിയോ സൗണ്ട് ബോക്സ് ഇനി പ്രവർത്തനം ആരംഭിക്കും. രണ്ട് പൈലറ്റ പരീക്ഷണങ്ങളും വിജയം കണ്ടാലാണ് സൌണ്ട്ബോക്സ് മെർച്ചന്റ് പേയ്മെന്റുകൾക്ക് ഉപയോഗിക്കുക.

Read More: BSNL News Latest: സർക്കാർ കമ്പനിയുടെ 99 രൂപ പ്ലാനിൽ ‘ചെറിയൊരു’ മാറ്റം

Paytm എന്തായി?

NHAI പേടിഎം ഫാസ്‌ടാഗ് ഉപയോക്താക്കളോട് പുതിയ ഫാസ്ടാഗ് എടുക്കാൻ നിർദേശിച്ചു. മാർച്ച് 15-ന് മുമ്പ് മറ്റൊരു ബാങ്കിൽ നിന്ന് ഫാസ്‌ടാഗ് എടുക്കാനാണ് അറിയിച്ചിരിക്കുന്നത്. പേടിഎം പൂർണസേവനങ്ങൾ മാർച്ച് 15 വരെ മാത്രമാണ് ലഭ്യമാകുക. റിസർവ ബാങ്ക് ഓഫ് ഇന്ത്യയുടെ വിലക്കിനെ തുടർന്നാണ് ഈ നിയന്ത്രണം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo