ജിയോ എന്ന വൻ തരംഗത്തിന്റെ തകർക്കാൻ ശ്രേമം ' മുകേഷ് അംബാനി '
അൺലിമിറ്റഡ് 4ജിയുമായി എത്തിയ ജിയോ തന്നെയാണ് ഇപ്പോൾ മറ്റു ടെലികോം കമ്പനികളെക്കാൾ മുന്നിൽ നിൽക്കുന്നത് .ജിയോ വന്നതിനു ശേഷം ഒരുപാടു ആളുകൾ ജിയോ വരിക്കാർ ആയി എന്നത് തന്നെയാണ് ഒരു സത്യം .
കൃത്യമായി പറഞ്ഞാൽ 50 മില്യൺ ആളുകൾ ആണ് മറ്റു നെറ്റ് വർക്കുകളിൽ നിന്നും ജിയോ എന്ന തരംഗത്തെ തേടി എത്തിയത് .മുകേഷ് അംബാനി പറയുന്നത് ഇങ്ങനെയാണ് .ജിയോ നെറ്റ് വർക്കിൽ നിന്നും മറ്റു നെറ്റ് വർക്കുകളിലേക്ക് വിളിക്കുമ്പോൾ പകുതി വെച്ച് കോളുകൾ ഡിസ്കണക്റ്റ് ആയിപോകുന്നുണ്ട് .
900 കോടി കോളുകൾ ആണ് ഈ രീതിയിൽ കളഞ്ഞിരിക്കുന്നത് എന്നാണ് അംബാനിയുടെ വെളിപ്പെടുത്തൽ .ലൈസൻസ് ചട്ടങ്ങൾ ലംഘിച്ചതിന് മൂന്നു കമ്പനികള്‍ക്കെതിരെ 3,050 കോടി രൂപ ഇതിനു മുൻപ് പിഴയിട്ടിരിന്നു .
2017 ലും ജിയോ തന്നെ മുന്നിൽ എന്ന കാര്യത്തിലും യാതൊരു സംശയവും വേണ്ട .മാർച്ച് വരെ വെൽകം ഓഫറുകൾ നീട്ടിയ സ്ഥിതിക്ക് മറ്റു ടെലികോം കമ്പനികൾ ഇനി കുറച്ചു പാട്പെടും.അത് കൊണ്ട് തന്നെ 2017 ൽ മികച്ച ഓഫറുകൾ മറ്റു ടെലികോം കമ്പനികളിൽ നിന്നും പ്രതീക്ഷിക്കാം .