ജിയോ ഉപഭോതാക്കൾക്ക് റെയിൽവേ ആപ്ലികേഷനുകൾ

ജിയോ ഉപഭോതാക്കൾക്ക് റെയിൽവേ ആപ്ലികേഷനുകൾ
HIGHLIGHTS

ജിയോഫോൺ ഉപഭോതാക്കൾക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്

 

ജിയോയുടെ ഫോണുകൾ ഉപയോഗിക്കുന്നവർക്കായി പുതിയ റെയിൽവേ ആപ്ലികേഷനുകൾ എത്തി .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് ജിയോ ഫോൺ ഉപഭോതാക്കൾക്ക് റെയിൽവേ ടിക്കറ്റുകൾ ബുക്കിംഗ് ചെയ്യുവാൻ സാധിക്കുന്നു .ക്രെഡിറ്റ് ,ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോതാക്കൾക്ക് ഇതിൽ പേയ്മെന്റ് നടത്തുവാൻ സാധിക്കുന്നതാണ് .ബുക്കിങ് മാത്രമല്ല ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുവാനും കൂടാതെ തത്കാൽ ടിക്കറ്റുകൾ എടുക്കുവാനും സാധ്യമാകുന്നതാണ് .അതുപോലെ തന്നെ ഉപഭോതാക്കൾക്ക് ട്രെയിൻ സമയങ്ങൾ ,PNR വിവരങ്ങൾ ,റൂട്ട് എന്നിവ അറിയുവാനും സാധ്യമാകുന്നതാണ് .

ജിയോയുടെ മറ്റു ഓഫറുകൾ നോക്കാം 

ജിയോയുടെ ഏറ്റവും പുതിയ പരിഷ്‌ക്കരിച്ച രണ്ടു ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .297 രൂപയുടെയും കൂടാതെ 594 രൂപയുടെയും രണ്ടു ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .297 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ പ്രതിദിനം 500 MBയുടെ ഡാറ്റ ,300 എസ്‌എംഎസ്,സൗജന്യ ജിയോ ആപ്സ് എന്നിവ 84 ദിവസത്തേക്ക് ലഭിക്കുന്നതാണ് .എന്നാൽ 594 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രതിദിനം 500 MBയുടെ ഡാറ്റ ,300 എസ്‌എംഎസ്,സൗജന്യ ജിയോ ആപ്സ് എന്നിവ 168 ദിവസത്തേക്കാണ് .ഈ ഓഫറുകൾ ലഭിക്കുന്നതിനായി ജിയോ ആപ്ലികേഷനുകൾ സന്ദർശിക്കുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo