199 രൂപയ്ക്ക് 25 ജിബി 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകളും

Updated on 11-May-2018
HIGHLIGHTS

ലാഭകരമായ പോസ്റ്റ് പെയ്ഡ് പ്ലാനുകളുമായി ജിയോ

ജിയോയുടെ മെയ് മാസത്തിലെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .മറ്റു ടെലികോം കമ്പനികളെ താരതമ്മ്യം ചെയ്യുമ്പോൾ ജിയോ പുറത്തിറക്കിയ ഈ ഓഫറുകൾ വളരെ ലാഭകരമായതാണ് .199 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

199 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളാണ് ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ പ്ലാനിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 25 ജിബിയുടെ 4ജി ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്  .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .

25ജിബി കഴിഞ്ഞാൽ 20 ജിബി വീണ്ടു ലഭിക്കുന്നതാണ് .എന്നാൽ അതിന്റെ സ്പീഡിൽ വെത്യാസം വരുന്നതായിരിക്കും .നിങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നിന്നും ഇത് എടുക്കുവാനും സാധിക്കുന്നതാണ് .

ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന മറ്റു ഓഫറുകൾ 

പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ ജിയോ പുറത്തിറക്കി .2200 രൂപവരെയാണ് ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഇത്തവണ റീച്ചാർജുകളിൽ വഴിയല്ല ഈ ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .ജിയോയുടെ Jiofi ഉപയോഗിക്കുന്നവർക്ക് ഈ ഓഫറുകൾ ലഭിക്കുന്നു .

നിങ്ങൾ ജിയോയുടെ jiofi ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അത് എക്സ്ചേഞ്ച് ചെയ്യാവുന്നതാണ് .ജിയോയുടെ പഴയ jiofi നൽകി പുതിയത് വാങ്ങിക്കുമ്പോൾ  നിങ്ങൾക്ക് ലഭിക്കുന്നത് 2200 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകളാണ് .ജിയോയുടെ TC അനുസരിച്ചു ഇത് നിങ്ങൾക്ക് ലഭ്യമാകുന്നു .

ജിയോയുടെ ഒരു നല്ല ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ക്രിക്കറ്റ് ഓഫറുകളാണിത് .ഈ ഓഫറുകൾ 251 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജിയോയുടെ പ്രൈം ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജിൽ ജിയോ വരിക്കാർക്ക് ലഭിക്കുന്നു 102 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :