സൗജന്യ ട്രയൽ ഓഫറും Netflix സബ്‌സ്‌ക്രിപ്ഷനുമായി ജിയോ പ്ലസിന്റെ പ്ലാൻ
ജിയോ പ്ലസ് സ്കീമിൽ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു
699 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സിലേക്കും ആമസോൺ പ്രൈമിലേക്കും Subscription ലഭിക്കും
ടെലികോം കമ്പനി ഉപയോക്താക്കൾക്ക് ഒരു മാസത്തെ സൗജന്യ ട്രയലും നൽകുന്നു
റിലയൻസ് ജിയോ (Jio) അതിന്റെ ജിയോ (Jio) പ്ലസ് സ്കീമിന് കീഴിൽ പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഇത് ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നു. കമ്പനി നൽകിയ വിശദാംശങ്ങൾ അനുസരിച്ച് മാർച്ച് 22 മുതൽ പുതിയ ജിയോ പ്ലസ് പ്ലാനുകൾ വാങ്ങാൻ ലഭ്യമാകും. എല്ലാ പുതിയ ജിയോ(Jio)പോസ്റ്റ്‌പെയ്ഡ് പ്ലാനുകളെക്കുറിച്ചും വിശദമായി നോക്കാം.
ജിയോ പ്ലസ് (Jio Plus) പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാനുകൾ
399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ
399 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും 75 ജിബി ഡാറ്റയും ഉൾപ്പെടുന്നു. 500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചാർജ് ഉണ്ട്.
699 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ
699 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ നെറ്റ്ഫ്ലിക്സിലേക്കും ആമസോൺ പ്രൈമിലേക്കും പ്രവേശനം നൽകുന്നു. ആളുകൾക്ക് 100 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസും എസ്എംഎസും ലഭിക്കും. ഓരോ പ്ലാനിലും ഒരാൾക്ക് 3 അംഗങ്ങളെ വരെ ചേർക്കാം. രണ്ട് പ്ലാനുകളും സൗജന്യ ട്രയലിന് ലഭ്യമാണ്. രണ്ടാമത്തെ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 875 രൂപയാണ്.
ജിയോ പ്ലസ് post-paid വ്യക്തിഗത പ്ലാനുകൾ
299 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ
299 രൂപയുടെ ജിയോ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 30 ജിബി മൊത്തം ഡാറ്റ, അൺലിമിറ്റഡ് എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയുണ്ട്. ഈ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 375 രൂപയാണ്. ഈ പാക്കിൽ സൗജന്യ ട്രയൽ സ്കീമൊന്നുമില്ല.
599 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ
599 രൂപയുടെ ജിയോ പ്ലാൻ അൺലിമിറ്റഡ് കോളുകളും ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു. ഇത് ഒരു മാസത്തെ സൗജന്യ ട്രയലിനായി ലഭ്യമാണ്. ഈ പാക്കിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 750 രൂപയാണ്.