ഫേസ്ബുക്ക് ,വാട്ട്സ് ആപ്പ് സപ്പോർട്ടോടെ ജിയോ ഫോൺ 2 ആഗസ്റ്റ് 15 മുതൽ ,വില ?

ഫേസ്ബുക്ക് ,വാട്ട്സ് ആപ്പ്  സപ്പോർട്ടോടെ ജിയോ ഫോൺ 2 ആഗസ്റ്റ് 15 മുതൽ ,വില ?
HIGHLIGHTS

വിപണി കീഴടക്കാൻ ജിയോ ഫോൺ 2 അടുത്ത മാസം എത്തുന്നു

 

ജിയോയുടെ മൺസൂൺ ഓഫറുകൾക്ക് പിന്നാലെ ഇതാ പുതിയ ജിയോ ഫോൺ 2 ഓഫറുകളുമായി ജിയോ എത്തിയിരിക്കുന്നു .ജിയോയുടെ പുതിയ VoLTE & VoWiF ഫോൺ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു .കൂടാതെ ഇതിൽ മറ്റു ആകർഷകമായ ഓഫറുകളും ജിയോ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .അതുപോലെത്തന്നെ ജിയോ ഫൈബർ സർവീസുകളും ആഗസ്റ്റിൽ  ലഭ്യമാകുന്നു .പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫീച്ചർ ഫോണിനേക്കാൾ കൂടുതൽ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോൺ 2 .വലുപ്പത്തിലും മറ്റു ജിയോ ഫോൺ 1 നേക്കാൾ മികച്ചു തന്നെ നിൽക്കുന്നു . 2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ  QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .512MB  റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ് .2999 രൂപയാണ് ഇതിന്റെ വില വരുന്നത് .

ഡ്യൂവൽ സിം സപ്പോർട്ടോടുകൂടിയ ഈ ഫോണിന്റെ ബാറ്ററി ലൈഫ് 2000mAh ആണ് .കൂടാതെ ഈ ഫോണുകളിൽ 4ജി VoLTE & VoWiF സപ്പോർട്ട് ചെയ്യുന്നതാണ് .ഈ മോഡലുകൾക്ക് ഒപ്പം ജിയോ ഹാങ്ങാമ ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ മാസം മുതൽ ഇതിന്റെ ബുക്കിങ് ആരംഭിക്കുന്നു .കൂടാതെ ഇതിന്റെ മറ്റു പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിൽ വാട്ട്സ് ആപ്പ് ,ഫേസ് ബുക്ക് പോലെയുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് .

ഇപ്പോൾ ജിയോയിൽ ലഭിക്കുന്ന ഓഫറുകൾ 

ജിയോയുടെ ഏറ്റവും പുതിയ മൺസൂൺ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് 3.2 ടിബി ഡാറ്റ ഓഫറുകളുമായിട്ടാണ് .ജൂൺ 28 നു തുടങ്ങിയ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് സെപ്റ്റംബർ 25 വരെ ലഭ്യവുമാകുന്നതാണ് .കൂടാതെ ഉപഭോതാക്കൾക്ക് 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

ജിയോയും ഒപ്പോയും ചേർന്നൊരുക്കുന്ന മൺസൂൺ ഓഫറുകളാണിത് .ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഒപ്പോയുടെ റിയൽ മി എന്ന സ്മാർട്ട് ഫോൺ ഒഴികെ മറ്റു പുതിയ മോഡലുകൾ വാങ്ങിക്കുന്നവർക്ക് ജിയോ നൽകുന്ന 3200 ജിബിയുടെ 4ജി ഡാറ്റ കൂടാതെ 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നതാണ് .നിലവിൽ ജിയോ ഉപയോഗിക്കുന്നവർക്കും ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിയതിന് ശേഷം നിങ്ങളുടെ ജിയോ നമ്പറിലേക്ക് 198  രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യേണ്ടതാണ് .എങ്കിൽ മാത്രമേ ഈ ഓഫറുകൾ ആഡ് ആകുകയുള്ളു .198 രൂപയുടെ അല്ലെങ്കിൽ 299 രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യുമ്പോൾ നിങ്ങൾക്ക് 3200 ജിബിയുടെ ഡാറ്റ കൂടാതെ 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo