ജിയോ ഫോണിനെക്കുറിച്ച്‌ പത്തു കാര്യങ്ങൾ

ജിയോ ഫോണിനെക്കുറിച്ച്‌ പത്തു കാര്യങ്ങൾ
HIGHLIGHTS

വരാനിരിക്കുന്ന ജിയോ ഫീച്ചർ ഫോണിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ

 

ജിയോ 4ജി വിപ്ലവത്തിന്റെ പാത പിന്തുടർന്ന് വിപണിയിലെത്തുന്ന ജിയോ  ഫോണിനെക്കുറിച്ച് അറിയാൻ ഏവരും ആകാംഷയോടെ കാത്തിരിക്കുമ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ ഉപഭോക്താക്കളെ ഏറെ  സന്തോഷിപ്പിക്കുന്നവയാണ്.വെറും 11 മാസക്കാലയളവിൽ 125 ദശലക്ഷം ഉപഭോക്താക്കളെ സൃഷ്ടിക്കാൻ കഴിഞ്ഞ ജിയോയുടെ നേട്ടം ഏവരെയും അഭുതപ്പെടുത്തുന്നതാണ്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
 
സ്മാർട്ട്ഫോൺ സ്വന്തമല്ലാത്തതിനാൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കാത്ത ജനങ്ങളെ ലക്ഷ്യമിട്ടു പുറത്തിറക്കുന്ന ഈ ഫീച്ചർഫോൺ സ്മാർട്ട്ഫോണിന് സമാനമായ ഫീച്ചറുകളോടെയാണെത്തുന്നത്. ഒരു നിശ്ചിത തുക  ഈടാക്കി സൗജന്യമായി നൽകുന്ന ഫോൺ 50 കോടി ഉപഭോക്താക്കളെയാണ് പ്രാരംഭഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
 
ജിയോഫോണിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ:
 
1. ജിയോ ഫോൺ സൗജന്യമാണ്: ഈ ഫോൺ വാങ്ങാനായി കാശ് നൽകേണ്ടതില്ല. എന്നാൽ ദുരുപയോഗം ഒഴിവാക്കാൻ ഒരു  നിശ്ചിത തുക റീഫണ്ടബിൾ  ഡിപ്പോസിറ്റ് ആയി നൽകേണ്ടതുണ്ട് (ഏകദേശം 1500 രൂപ).
 
2. ആഗസ്ററ് 15 മുതൽ പരീക്ഷാടിസ്ഥാനത്തിൽ ലഭ്യമായിത്തുടങ്ങും:  ജിയോയുടെ പുതിയ  ഫീച്ചർ ഫോൺ തിരഞ്ഞെടുക്കുന്ന നിശ്ചിത ഉപഭോക്താക്കൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ  ദിനമായ ആഗസ്ററ് 15 മുതൽ നല്കിത്തുടങ്ങും.
 
3.ജൂലൈ  24 മുതൽ ജിയോ ഫോൺ പ്രീബുക്ക് ചെയ്യാം: ജൂലൈ  24 മുതൽ മൈ ജിയോ ആപ്പ് ഉപയോഗിച്ചോ റീട്ടെയിൽ നിന്നോ  ജിയോ ഫീച്ചർ ഫോൺ പ്രീബുക്ക് ചെയ്യാനവസരമുണ്ട്.
 
4 സെപ്റ്റംബർ മുതൽ പൊതുജനങ്ങൾക്ക് ലഭിക്കും: ജൂലൈ  24 മുതൽ മൈ ജിയോ ആപ്പ് ഉപയോഗിച്ചോ റീട്ടെയിൽ നിന്നോ  ജിയോ ഫീച്ചർ ഫോൺ പ്രീബുക്ക് ചെയ്യാൻ കഴിയുന്ന ഈ ഫോൺ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ  ദിനമായ ആഗസ്ററ് 15 മുതൽ തിരഞ്ഞെടുക്കുന്ന നിശ്ചിത ഉപഭോക്താക്കൾക്കായി ലഭ്യമാകുമെങ്കിലും ഇത് എല്ലാവരിലുമെത്താൻ .സെംപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വരും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഫോൺ വിതരണം.
 
5. ജിയോ സേവനങ്ങൾ ആക്സസ് ചെയ്യാം: സ്മാർട്ട്ഫോണിലേതിനു സമാനമായി മിക്ക ജിയോ സേവനങ്ങളും   ജിയോ ആപ്പ് ഉപയോഗിച്ച് ആക്സസ് ചെയ്യാൻ ജിയോ ഫോൺ അവസരമൊരുക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ മ്യൂസിക്ക് തുടങ്ങിയ സേവനങ്ങൾ ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാൻ കഴിയും.
 
6. ഫേസ്‌ബുക്ക് ഉണ്ട് വാട്സാപ്പ് ഇല്ല : തുടക്കത്തിൽ ജിയോ സേവനങ്ങൾക്കൊപ്പം ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമ സേവനങ്ങളും ജിയോ ഫോണിൽ ഉപയോഗിക്കാം. എന്നാൽ ജിയോ ചാറ്റിനെ പ്രോത്സാഹിപ്പിക്കാനാണോ എന്നറിയില്ല; ജനപ്രിയ മെസഞ്ചർ ആപ്പായ വാട്സാപ്പ് ഈ ഫോണിൽ ലഭിക്കില്ല. എന്നാൽ വാട്സാപ്പ് ഫോണിലേക്ക് പിന്നീട് വരാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.
 
7.  മാസം 150 രൂപയ്ക്ക് അൺലിമിറ്റഡ് ഉപയോഗം: മാസം തോറും വെറും  150 രൂപയ്ക്ക് റീചാർജ്ജ് ചെയ്ത് ദിനം പ്രതി 500 എംബി വീതം  സൗജന്യ 4ജി ഡാറ്റ ഉപയോഗിക്കാൻ കഴിയും. പ്രതിദിനം 100 സൗജന്യ എസ്.എം.എസുകളും ഈ പ്ലാനിൽ ലഭ്യമാണ് . ജിയോയുടെ ഒരു മാസം 28 ദിവസമാണ് ആ കണക്കിൽ 14 ജിബി ഡാറ്റ ഒരുദിവസം ഉപയോഗിക്കാൻ സാധിക്കും.
 
8 . ഫോൺ സ്‌ക്രീൻ ടിവിയിൽ കാണാം: ജിയോ പുറത്തിറക്കുന്ന പ്രത്യേക കേബിൾ ഉപയോഗിച്ച് ജിയോ ഫോണിനെ ഏതു ടിവി സ്ക്രീനിലും 'സ്‌ക്രീൻ മിറർ' ചെയ്തു ഉപയോഗിക്കാനാകും. (അതായത് ഒരു ലാപ്ടോപ്പിൽ പ്രൊജക്റ്റർ ഉപയോഗിക്കുന്നത് പോലെ) അങ്ങനെ  ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ടിവി ഷോകളും, സിനിമകളുമൊക്കെ മിനി സ്‌ക്രീനിൽ ആസ്വദിക്കാനാകും.  എന്നാൽ ഇത്തരത്തിൽ ടിവിയുമായി ബന്ധിപ്പിച്ച്  ഉപയോഗിക്കാൻ 309 രൂപയുടെ പ്രതിമാസ താരിഫ് തിരഞ്ഞെടുക്കേണ്ടി വരും. ഇത് പ്രകാരം ദിനം പ്രതി 1 ജിബി സൗജന്യമായി ഉപയോഗിക്കാം.
 
9 .കുറഞ്ഞ ഉപയോഗത്തിന് അനുയോജ്യമായ താരിഫ് പ്ലാനുകൾ: മാസം തോറും വെറും  150 രൂപയ്ക്ക് റീചാർജ്ജ് ചെയ്ത് ദിനം പ്രതി 500 എംബി വീതം  സൗജന്യ 4ജി ഡാറ്റ ഉപയോഗിക്കാനും,  309 രൂപയുടെ പ്രതിമാസ താരിഫ് തിരഞ്ഞെടുത്ത് ദിനം പ്രതി 1 ജിബി സൗജന്യമായി ഉപയോഗിക്കാനുമുള്ള അവസരത്തിനൊപ്പം കൂടുതൽ തുക മുടക്കാൻ കഴിയാത്തവർക്കായി  ജിയോ വാഗ്‌ദാനം ചെയ്യുന്ന കുറഞ്ഞ പാക്കുകളുമുണ്ട്. 24 രൂപയുടെ പായ്ക്കിന് രണ്ടു ദിവസത്തെ വാലിഡിറ്റിയും 54 രൂപയുടെ പായ്ക്കിന്ഒരാഴ്ചത്തെ  വാലിഡിറ്റിയുമാണ് ജിയോ വാഗ്‌ദാനം ചെയ്യുന്നത്.
 
10.  എൻ.എഫ്.സി, ഡിജിറ്റൽ പേയ്‌മെന്റ്,വോയിസ് കമാൻഡ് എന്നീ സൗകര്യങ്ങൾ: പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ ഫോണിൽ   എൻ.എഫ്.സി കണക്റ്റിവിറ്റി, ഡിജിറ്റൽ പേയ്‌മെന്റ് നടത്താനുള്ള സൗകര്യം എന്നിവ കൂടാതെ  ഇന്ത്യൻ ഭാഷകൾ പിന്തുണയ്ക്കുന്ന വോയിസ് അസിസ്റ്റന്റ് സംവിധാനവും ലഭ്യമാകും.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo