ജിയോ ഫീച്ചർ ഫോണുകൾക്കെതിരെ പരാതി
ഫീച്ചർ ഫോൺ പൊട്ടിത്തെറിച്ചെന്നു ഉപഭോതാവ്
നമ്മൾ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ഫീച്ചർ ഫോൺ ആയിരുന്നു ജിയോ ആഗസ്റ്റിൽ പുറത്തിറക്കിയിരുന്നത് .1500 രൂപയുടെ ഡെപോസ്റ്റിറ്റിൽ ആയിരുന്നു ഫീച്ചർ ഫോണുകൾ വിതരണം ചെയ്തിരുന്നത് .അതിനു ശേഷം കമ്പനി തന്നെ അവരുടെ T&C പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഈ ഫീച്ചർ ഫോണിനെക്കുറിച്ചു ഒരു റിപ്പോർട്ട് വന്നിരിക്കുന്നു .
കശ്‍മീരിൽ നിന്നുള്ള ഉപഭോതാവാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഉപഭോതാവിന്റെ ഫീച്ചർ ഫോൺ പൊട്ടിത്തെറിച്ചുവെന്നും കൂടാതെ മെൽറ്റ് ആയി എന്നുമാണ് ഉപഭോതാവിന്റെ പരാതി .ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഫീച്ചർ ഫോൺ ആണ് പൊട്ടിത്തെറിച്ചത് .
ഫീച്ചർ ഫോണിന്റെ പിൻ ഭാഗം മുഴുവനായി പൊട്ടിത്തെറിച്ചിരിക്കുന്നു .അതിന്റെ ബാറ്ററിയ്ക്ക് കുഴപ്പം ഒന്നുംതന്നെ സംഭവിച്ചട്ടില്ല .ക്യാമറയുടെ ഭാഗവും കൂടാതെ കവറും ആണ് മെൽറ്റ് ആയിരിക്കുന്നത് .എന്നാൽ കമ്പനി ഇതിനെക്കുറിച്ചു പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ് .
ബാറ്ററിക്കും ഫോണിന്റെ മുൻ ഭാഗത്തും ഒന്നും തന്നെ സംഭവിച്ചട്ടില്ല ,അതുകൊണ്ടുതന്നെ അത് ഫോണിന്റെ പ്രശ്നം അല്ലെന്നു ഇതിനെക്കുറിച്ചു കൂടുതൽ ,ഇത് ആരെങ്കിലും മനഃപൂർവം ചെയ്തതാണോ എന്നും അന്നെഷിക്കുമെന്നു അറിയിച്ചു .ജിയോയുടെ ഫോണുകളുടെ ബുക്കിംഗ് ഉടനെ ആരംഭിക്കുമെന്ന് അറിയിച്ചു
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile