ജിയോ 100ജിബി 4ജി ഡാറ്റ ഓഫറുകൾ റെഡ്മി 5 ൽ

ജിയോ 100ജിബി 4ജി ഡാറ്റ ഓഫറുകൾ റെഡ്മി 5 ൽ
HIGHLIGHTS

പുതിയ റെഡ്മി സ്മാർട്ട് ഫോണുകളിൽ ജിയോ ഓഫറുകൾ

 

ഷവോമിയുടെ ഈ വർഷത്തെ മറ്റൊരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് ഷവോമി റെഡ്മി 5 .ഇന്ന്  ഈ സ്മാർട്ട് ഫോണുകൾ 
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ Mi.com ലും ഇത് ലഭ്യമാകുന്നു .കൂടാതെ  ജിയോ ഉപഭോതാക്കൾക്കായി ജിയോ  റെഡ്മി 5 സ്മാർട്ട് ഫോണുകൾക്ക് ഒപ്പം   2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും നൽകുന്നതാണ് .കൂടാതെ ജിയോ ഉപഭോതാക്കൾക്കായി (Tc )100 ജിബിയുടെ 4ജി ഡാറ്റയും നൽകുന്നുണ്ട് .

5.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 720×1440 പിക്സൽ റെസലൂഷനും ഇതിനുണ്ട് .3 മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും,4 ജിബിയുടെ 64 ജിബി വേരിയന്റും  വിപണിയിൽ എത്തുന്നു .

സ്നാപ്ഡ്രാഗൺ 450  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡ് Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

2ജിബി റാം  16 ജിബി ഇന്‍റേണല്‍ സ്റ്റേറേജുമുള്ള മോഡലിന് 7,999ഉം 3ജിബി(32ജിബി ഇന്‍റേണല്‍ സ്റ്റോറേജ്) മോഡലിന് 8999 ഉം 4ജിബി റാം(64 ജിബി ഇന്‍റേണല്‍ സ്റ്റേറേജ്) മോഡലിന്10,999 രൂപയുമാണ് ഇന്ത്യയിലെ വില

p>ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo