399 രൂപായ്ക്കോ അതിനു മുകളിലോ റീച്ചാർജ് ചെയ്യുന്നവർക്കാണ് ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നത് .കുറച്ചു നാളുകളായി ജിയോ അവരുടെ ഓഫറുകൾ എല്ലാം തന്നെ കുറച്ചുകൊണ്ടിരിക്കുകയായിരുന്നു .എന്നാൽ ജിയോ ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഒരു ഓഫർ തന്നെയാണിത് .
ജിയോ തിരികെ നല്കുന്ന പണം കറന്‍സിയായല്ല ലഭിക്കുക. മറിച്ച് ജിയോയുടെ ഡിജിറ്റല്‍ വാലറ്റിലേക്കും ക്യാഷ് ബാക്ക് വൗച്ചറായുമാണ് ഉപഭോക്താക്കളിലെത്തുക. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.
ഈ ക്യാഷ് ഉപയോഗിച്ച് ഉപഭോതാക്കൾക്ക് ആമസോൺ ,paytm പോലെയുള്ള ഓൺലൈൻ ഷോപ്പുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കാൻ സാധിക്കുന്നതാണ് .
399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം.