ജിയോ 2017 ന്റെ അവസാനത്തിൽ മികച്ച ഓഫറുകളുമായി

Updated on 11-Dec-2017
HIGHLIGHTS

ജിയോയുടെ ക്യാഷ് ബാക്ക് ഓഫറുകൾ

 

 

ജിയോ അവരുടെ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു .2017ൻറെ അവസാനത്തിൽ മികച്ച ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളുടെ വർദ്ധനവ് കൂട്ടുകയാണ് ലക്‌ഷ്യം .എന്നാൽ ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്നത് പഴയ ഓഫർ തന്നെയാണ് .കഴിഞ്ഞ ആഴ്ചയിൽ പുറത്തിറക്കിയ ക്യാഷ് ബാക്ക് ഓഫർ തന്നെയാണ് .

അതിന്റെ വാലിഡിറ്റിയാണ് ഇപ്പോൾ ജിയോ നീട്ടിയിരിക്കുന്നത് .ഉപഭോതാക്കൾക്ക് ഈ ഓഫർ ഇനി ഡിസംബർ 15 വരെ ഉപയോഗിക്കാവുന്നതാണ് .399 രൂപായ്ക്കോ അതിനു മുകളിലോ റീച്ചാർജ് ചെയ്യുന്നവർക്കാണ് ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നത് .

ജിയോ തിരികെ നല്‍കുന്ന പണം കറന്‍സിയായല്ല ലഭിക്കുക. മറിച്ച്‌ ജിയോയുടെ ഡിജിറ്റല്‍ വാലറ്റിലേക്കും ക്യാഷ് ബാക്ക് വൗച്ചറായുമാണ് ഉപഭോക്താക്കളിലെത്തുക. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. 

ഈ ക്യാഷ് ഉപയോഗിച്ച് ഉപഭോതാക്കൾക്ക് ആമസോൺ ,paytm പോലെയുള്ള ഓൺലൈൻ ഷോപ്പുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കാൻ സാധിക്കുന്നതാണ് . 

399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം. 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :