ജിയോയുടെ ഏറ്റവും പുതിയ മൺസൂൺ ഹങ്ങാമ ഓഫറുകൾ പുറത്തിറക്കി .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ലോങ്ങ് വാലിഡിറ്റിയാണ് എന്നതാണ് .180 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .കൂടാതെ ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് എക്സ്ചേഞ്ച് ഓഫറുകൾ .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ ഇവിടെ നിന്നും മനസ്സിലാക്കാം .
ജിയോയുടെ പുതിയ മൺസൂൺ ഹങ്ങാമ ഓഫറുകൾ എത്തി .ജിയോ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജിയോ ഫീച്ചർ ഫോൺ ഉപഭോതാക്കൾ 594 രൂപയുടെ റീചാർജുകൾ ചെയ്യുകയാണെങ്കിൽ 6 മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും കൂടാതെ വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ അടുത്ത മാസം പുറത്തിറങ്ങുന്ന ജിയോ ഫോൺ 2 നു ഇത് ബാധകമല്ല .
ജിയോ ഫോൺ എങ്ങനെ എക്സ്ചേഞ്ച് ചെയ്യുവാൻ സാധിക്കുന്നു
ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ജൂലൈ 20 മുതൽ ആരംഭിച്ചു കഴിഞ്ഞു .ജിയോയുടെ മൺസൂൺ (Jio Monsoon offer )ഓഫറുകൾ എന്ന പേരിലാണ് ഈ ഓഫറുകൾ എത്തുന്നത് .അടുത്ത മാസം 15 തീയതി മുതൽ ജിയോ ഫീച്ചർ 2 ഫോണുകൾ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ജൂലൈ 20 മുതൽ ഉപഭോതാക്കൾക്ക് മൺസൂൺ ഓഫറുകൾ ലഭ്യമാകുന്നു .മൺസൂൺ ഓഫറുകൾ ലഭിക്കുന്നത് പഴയ ജിയോ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് .
ജിയോ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് അത് എക്സ്ചേഞ്ച് ചെയ്യുവാനുള്ള അവസരമാണ് ജിയോ ഇപ്പോൾ നൽകുന്നത് .നിങ്ങളുടെ പഴയ ഫീച്ചർ ഫോൺ നൽകി നിങ്ങൾക്ക് പുതിയ ഫേസ് ബുക്ക് ,വാട്ട്സ് ആപ്പ് ,യൂട്യൂബ് സപ്പോർട്ട് ചെയ്യുന്ന ജിയോ ഫോൺ 2 വാങ്ങിക്കുവാനുള്ള അവസരമാണ് ജൂലൈ 20 മുതൽ ലഭ്യമാകുന്നത് .നിങ്ങളുടെ പഴയ ഫോണും 501 രൂപയുമാണ് പുതിയ ഫീച്ചർ ഫോൺ വാങ്ങിക്കുന്നതിനു നൽകേണ്ടത് .