പുതുവർഷത്തിൽ വിലക്കുറവിൽ ജിയോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ?

Updated on 04-Jan-2019
HIGHLIGHTS

ഈ വർഷം ജിയോയിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഉത്പന്നങ്ങൾ

 

ന്യൂ ഇയറിൽ  കാര്യമായ ഓഫറുകൾ ഒന്നും തന്നെ ടെലികോം കമ്പനികളുടെ ഭാഗത്തുനിന്നും ലഭിച്ചില്ല എന്നതാണ് സത്യം .എന്നാൽ 2019 ൽ മികച്ച ഓഫറുകളുമായി ജിയോ ,വൊഡാഫോൺ ,എയർടെൽ പോലെയുള്ള കമ്പനികൾ എത്തുന്നുണ്ട് .ഇപ്പോൾ ഇതാ അണിയറയിൽ ജിയോയുടെ സ്മാർട്ട് ഫോണുകൾ എത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .വിലകുറഞ്ഞ വലിയ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് ജിയോയിൽ നിന്നും ഈ വർഷം പ്രതീഷിക്കാവുന്നത് .അതോടൊപ്പം തന്നെ പുതുവർഷത്തിൽ ജിയോയിൽ നിന്നും നല്ല ഓഫറുകളും പ്രതീക്ഷിക്കാം .ഇനി ജിയോയിൽ നിന്നും മറ്റു ഓഫറുകളും ഈ വർഷം പ്രതീക്ഷിക്കാം .ഉടൻ പ്രതീക്ഷിക്കാവുന്ന ഓഫറുകൾ ഇവയെല്ലാം .

2018 ൽ കഏറ്റവും കൂടുതൽ ഓഫറുകൾ പുറത്തിറക്കിയത് ജിയോ തന്നെയാണ് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .2019 ലും അതെ തരംഗം തന്നെ ആവർത്തിക്കുവാൻ ജിയോ ഒരുങ്ങുകയാണ് .ഇനി ജിയോയിൽ നിന്നും 9 പുതിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത് .അതി ആദ്യം പറയേണ്ടത് ജിയോയുടെ പുതിയ ജിഗാ ഫൈബർ  ആണ് .അതിനു ശേഷം അടുത്ത വർഷം ജിയോയിൽ നിന്നും ജിയോ ജിഗാ ടെലിവിഷൻ ആണ് .

2019 ൽ തന്നെ ജിയോയുടെ പുതിയ 4ജി സ്മാർട്ട് ഫോണുകൾ ജിയോ ഫോൺ 3 എത്തുന്നുണ്ട് .കൂടാതെ ജിയോയിൽ നിന്നും പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം വലിയ സ്‌ക്രീനിൽ സ്മാർട്ട് ഫോണുകൾ ജിയോ പുറത്തിറക്കുന്നുണ്ട് .അതിനു ശേഷം നമ്മൾ എല്ലാവരും കാത്തിരിക്കുന്ന മറ്റൊന്നാണ് 5ജി സർവീസുകൾ .ജിയോയിൽ നിന്നും തന്നെ പ്രതീക്ഷിക്കാം .VoWi-Fi സർവീസുകളാണ് അടുത്തതായി ജിയോയിൽ നിന്നും എത്തുന്നത് .അവസാനമായി ജിയോ സ്മാർട്ട് ഹോം കൂടാതെ ജിയോ എന്റർ പ്രൈസ് സർവീസുകളും 2019 ൽ എത്തുന്നുണ്ട് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :