ദീപാവലി ഓഫറുകൾ പുറത്തിറക്കി ജിയോ കഴിഞ്ഞ മാസം ഉപഭോതാക്കളെ ആകർഷിച്ചിരുന്നു .എന്നാൽ ഇപ്പോൾ ട്രായ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം സെപ്റ്റംബർ മാസത്തിൽ മാത്രം ഏകദേശം 1 കോടിയ്ക്ക് മുകളിൽ ആളുകളാണ് ജിയോയിൽ എത്തിയിരിക്കുന്നത് .മറ്റു ടെലികോം കമ്പനികളിൽ നിന്നും വൻ കൊഴിഞ്ഞുപോക്കാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .എന്നാൽ ഇതുവരെ 25 കോടിയ്ക്ക് മുകളിൽ ആളുകളാണ് ജിയോയിൽ എത്തിക്കഴിഞിരിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .തുടങ്ങി രണ്ടു വർഷങ്ങൾക്കുള്ളിൽ വലിയ നേട്ടമാണ് ജിയോ കൈവരിച്ചിരിക്കുന്നത് .എന്നാൽ 2018 ന്റെ അവസാനത്തിലും മികച്ച ഓഫറുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത് .
തകർപ്പൻ Diwali ഓഫറുകളുമായി JIO എത്തി
ഒക്ടോബർ 18 മുതൽ നവംബർ 30 വരെയാണ് ജിയോ ദീപാവലി ഓഫറുകൾ ലഭിക്കുന്നത് .100 രൂപയ്ക്ക് മുകളിൽ ചെയ്യുന്ന റീചാർജുകൾക്ക് മാത്രമാണ് ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകൾ നിങ്ങൾ ചെയ്‌തു കഴിഞ്ഞാൽ നിങ്ങൾ ചെയ്യുന്ന റീചാർജ്ജ് തുക നിങ്ങൾക്ക് തന്നെ കൂപ്പണുകളായി തിരികെ ലഭിക്കുന്നതാണ് .ഈ കൂപ്പണുകൾ ഉപയോഗിച്ച് ഉപഭോതാക്കൾക്ക് റിലയൻസ് ഡിജിറ്റലിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ഈ കൂപ്പണുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നു .ഉപഭോതാക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുകയും ചെയ്യുവാൻ സാധിക്കുന്നു അതുപോലെതന്നെ റീച്ചാര്ജും ലഭിക്കുന്നു.
അടുത്തതായി ജിയോ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു ദീപാവലി ഓഫറുകളിൽ ഒന്നാണ് 1699 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകൾ .1699 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് ഒരു വർഷത്തേക്കാണ് .എന്നാൽ ഇതിലും ക്യാഷ് ബാക്കുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .അങ്ങനെ ഉപഭോതാക്കളുടെ കൈയ്യിൽ നിന്നും പൈസ പോകാതെ തന്നെ മികച്ച അൺലിമിറ്റഡ് ഓഫറുകളാണ് ഇത്തവണ ദീപാവലി ഓഫറുകളിൽ ജിയോ പുറത്തിറക്കിയിരിക്കുന്നത് .
547 ജിബിയുടെ 4ജി ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .കൂടാതെ 5000 രൂപയുടെ മുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ഈ ക്യാഷ് ബാക്ക് കൂപ്പണുകൾ ഉപയോഗിക്കുന്നതിനു സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് കൂപ്പണുകളുടെ വാലിഡിറ്റി ലഭിക്കുന്നത് ഡിസംബർ 31 വരെയാണ് .ഇതിനുള്ളിൽ ഉത്പന്നങ്ങൾ വാങ്ങിക്കേണ്ടതാണ് .ഈ ഓഫറുകൾ റീചാർജ് ചെയ്യുന്നതിനായി ജിയോ ആപ്ലികേഷൻ സന്ദർശിക്കുക .