കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പുകളാണ് ഇത്
റിലയൻസ് ജിയോ അവരുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .സർക്കാർ പോർട്ടൽ ആയ ജി എം ഇ എന്ന സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് കൂടിയാണ് റിലയൻസ് ജിയോ ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .
ജിയോ qualcomm snapdragon 665 11.6 ഇഞ്ച് നെറ്റ് ബുക്ക് എന്നാണ് ഇതിന്റെ പേര്.എന്നാൽ നിലവിൽ ഈ ലാപ്ടോപ്പുകൾ സെയിലിനു എത്തിയിട്ടില്ല .ദീപാവലി പ്രമാണിച്ചു ഈ ലാപ്ടോപ്പുകൾ സെയിലിനു വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 11.6 ഇഞ്ചിന്റെ HD LED ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .
കൂടാതെ 1336 x 768 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നതാണ് .കൂടാതെ ഈ ലാപ്ടോപ്പുകളിൽ usb 2.0 പോർട്ടുകൾ ,usb 3.0 പോർട്ടുകൾ കൂടാതെ hdmi പോർട്ടുകൾ എന്നിവയാണ് നൽകിയിരിക്കുന്നത് .USB ടൈപ്പ് സി പോർട്ടുകൾ ജിയോയുടെ ഈ പുതിയ ലാപ്ടോപ്പുകളിൽ ലഭ്യമല്ല .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2GB LPDDR4X റാം ആണ് ഇതിനുള്ളത് .
കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളും ജിയോയുടെ ഈ പുതിയ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 55.1-60Ahന്റെ ബാറ്ററി ലൈഫും ഈ ലാപ്ടോപ്പുകൾ കാഴ്ചവെക്കുന്നുണ്ട്.അതുപോലെ തന്നെ 1 വർഷത്തെ ബ്രാൻഡ് വാറന്റിയും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .19500 രൂപയാണ് ഈ ലാപ്ടോപ്പുകളുടെ വില വരുന്നത് .