ജിയോയുടെ പുതിയ ഡാറ്റ പ്ലാൻ ;25മുതൽ ഡാറ്റ ലഭിക്കുന്നതാണ്
ജിയോയുടെ പുതിയ താരിഫ് പ്ലാനുകൾ ഇപ്പോൾ എത്തിയിരിക്കുന്നു
ജിയോ നൽകുന്ന മികച്ച ഡാറ്റ പ്ലാനുകൾ ഏതൊക്കെയാണ് എന്ന് നോക്കാം
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിലും ഡാറ്റ പ്ലാനുകൾ ലഭ്യമാകുന്നതാണു് .25 രൂപ മുതൽ ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഡാറ്റ പ്ലാനുകൾ ലഭിക്കുന്നുണ്ട് .25 രൂപയുടെ,61 രൂപയുടെ കൂടാതെ 121 രൂപയുടെ ഡാറ്റ പ്ലാനുകൾ ലഭിക്കുന്നതാണ് .ഈ പ്ലാനുകളിൽ ഡാറ്റ മാത്രമാണ് ലഭ്യമാകുക .25 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .
കൂടാതെ 61 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് 6 ജിബിയുടെ ഡാറ്റയും & 121 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് 12 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി റീച്ചാർജ് ചെയ്യാവുന്നതാണ് .
പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ജിയോ ഫോൺ പ്ലാനുകളും
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ താരിഫ് പ്ലാനുകളാണ് ലഭിക്കുന്നത് .അതുപോലെ തന്നെ ജിയോയുടെ ഫോൺ പ്ലാനുകളിലും മാറ്റങ്ങൾ വന്നിരിക്കുന്നു .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന രണ്ടു പ്ലാനുകൾ നോക്കാം .ആദ്യമായി 336 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം .899 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .
ഡാറ്റ വാലിഡിറ്റി 28 ദിവസ്സത്തേക്കാണ് എങ്കിൽ ഈ ഓഫറുകൾക്ക് 336 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 75 രൂപയുടെ ചെറിയ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 0.1 GBയുടെ ഡാറ്റ 23 ദിവസത്തേക്കു ലഭിക്കുന്നു .