വിമാനത്തിന്റെ വേഗതിയിൽ ജിയോ പറക്കും

Updated on 10-May-2018
HIGHLIGHTS

Jio ഇനി മുതൽ പറക്കും , പുതിയ ഫൈബർ സർവീസുകൾ എത്തുന്നു

ജിയോയുടെ ഏറ്റവും പുതിയ സർവീസുകൾ എത്തിക്കഴിഞ്ഞു .നമ്മൾ എല്ലാവരുംകാത്തിരുന്ന ഫൈബർ സർവ്വീസുകളുമായിട്ടാണ്  ഇപ്പോൾ ജിയോ എത്തിയിരിക്കുന്നത് .

ജിയോയുടെ ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് സർവീസുകളാണിത് .ബ്രൊഡ് ബാൻഡ് രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ ജിയോ ജിഗാ ഫൈബര്‍ സർവീസുകൾക്ക് കഴിയും എന്നാണ് വിലയിരുത്തൽ .

അഹമ്മദാബാദ്, ചെന്നൈ, ജംനഗര്‍, മുംബൈ, ന്യൂഡല്‍ഹി എന്നി പ്രധാന സംസ്ഥാനങ്ങളിൽ   ഈ സേവനങ്ങൾ ആദ്യം ലഭ്യമാകുന്നു .അതിനി ശേഷം മാത്രമേ കേരളംപോലെയുള്ള മറ്റു സംസ്ഥാനങ്ങളിൽ  ലഭ്യമാകുന്നത് .

അള്‍ട്രാ സ്പീഡ് ഫൈബര്‍ ടു ദി ഹോം എന്ന സേവനത്തോടുകൂടിയാണ് ജിയോ ജിഗാ ഫൈബർ സർവീസുകൾ ലഭ്യമാകുന്നത് .സെക്കന്റില്‍ 100 എം.ബി വേഗത്തില്‍ ഇത് ലഭിക്കുന്നു.

കൂടാതെ ഇതിന്റെ മറ്റൊരു സവിശേഷത ഇതിൽ പ്രതിമാസം 1.1 TB ഡാറ്റയാണ് ലഭിക്കുന്നത് .അതുകൊണ്ടുതന്നെ ഉപഭോതാക്കളുടെ ഇഷ്ടത്തിനനുസരിച്ചു സിനിമകളും മറ്റു നിമിഷങ്ങൾക്കുള്ളിൽ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നു .

ജിയോയുടെ നിലവിലത്തെ മറ്റു ഓഫറുകൾ പരിശോധിക്കാം 

ജിയോയുടെ ഒരു നല്ല ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ക്രിക്കറ്റ് ഓഫറുകളാണിത് .ഈ ഓഫറുകൾ 251 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

ജിയോയുടെ പ്രൈം ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജിൽ ജിയോ വരിക്കാർക്ക് ലഭിക്കുന്നു 102 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 51 ദിവസ്സത്തേക്കാണ് .അത് കൂടാതെ ജിയോ ഓഫറുകളിൽ ഇപ്പോൾ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്

.

198 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസേന 1.5 ജിബിയുടെ ഡാറ്റവീതം 28 ദിവസ്സത്തേക്കാണ് .എന്നാൽ ഇപ്പോൾ ഇതേ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ .

അതായത് 42 ജിബി ലഭിച്ചിരുന്ന സ്ഥാനത്തു ഇപ്പോൾ 56 ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :