ജിയോ അവരുടെ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു .2017ൻറെ അവസാനത്തിൽ മികച്ച ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളുടെ വർദ്ധനവ് കൂട്ടുകയാണ് ലക്ഷ്യം .എന്നാൽ ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്നത് പഴയ ഓഫർ തന്നെയാണ് .കഴിഞ്ഞ ആഴ്ചയിൽ പുറത്തിറക്കിയ ക്യാഷ് ബാക്ക് ഓഫർ തന്നെയാണ് .
അതിന്റെ വാലിഡിറ്റിയാണ് ഇപ്പോൾ ജിയോ നീട്ടിയിരിക്കുന്നത് .ഉപഭോതാക്കൾക്ക് ഈ ഓഫർ ഇനി ഡിസംബർ 15 വരെ ഉപയോഗിക്കാവുന്നതാണ് .399 രൂപായ്ക്കോ അതിനു മുകളിലോ റീച്ചാർജ് ചെയ്യുന്നവർക്കാണ് ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നത് .
ജിയോ തിരികെ നല്കുന്ന പണം കറന്‍സിയായല്ല ലഭിക്കുക. മറിച്ച് ജിയോയുടെ ഡിജിറ്റല്‍ വാലറ്റിലേക്കും ക്യാഷ് ബാക്ക് വൗച്ചറായുമാണ് ഉപഭോക്താക്കളിലെത്തുക. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.
ഈ ക്യാഷ് ഉപയോഗിച്ച് ഉപഭോതാക്കൾക്ക് ആമസോൺ ,paytm പോലെയുള്ള ഓൺലൈൻ ഷോപ്പുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കാൻ സാധിക്കുന്നതാണ് .
399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം.