180 ദിവസ്സത്തെ വാലിഡിറ്റിയിൽ ജിയോ പുറത്തിറക്കിയ ഈ ഓഫർ നിങ്ങൾക്ക് ലാഭകരമാണോ ?

Updated on 14-May-2018
HIGHLIGHTS

ജിയോയുടെ കുറച്ചു ഓഫറുകൾ പരിചയപ്പെടുത്തുന്നു

4ജിയിൽ ഒരു വർണ്ണവിസ്മയം തീർത്ത ജിയോ ഇപ്പോൾ കുറെ ഓഫറുകൾ പുറത്തിറക്കിയിരുന്നു .2018 ന്റെ മധ്യത്തിലും ജിയോ തന്നെയാണ് മുന്നിൽ നില്കുന്നത് .ഇപ്പോൾ ക്രിക്കറ്റ് ഓഫറുകൾപോലെയുള്ള  പായ്ക്കുകൾ പുറത്തിറക്കിയിരുന്നു .SACHETS പായ്ക്കുകൾക്കും മികച്ച അഭിപ്രയമായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ വാലിഡിറ്റിയിൽ മുന്നിൽ നിൽക്കുന്ന ഒരു ഓഫർ ആണ് ഇപ്പോൾ നിങ്ങളെപരിചയപ്പെടുത്തുന്നത് .

1999 രൂപയുടെ റീച്ചാർജിൽ തുടങ്ങുന്ന ഓഫറുകളാണിത് .1999 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 180 ദിവസത്തെ വാലിഡിറ്റിയിൽ 125ജിബിയുടെ 4ജി ഡാറ്റ .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .6 മാസത്തെ വാലിഡിറ്റയിൽ നിങ്ങൾക്ക് ഇഷ്ട്ടംപോലെ കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ജിയോയുടെ ഈ ഓഫറുകളിൽ വാലിഡിറ്റി മാത്രമേ കൂടുതലായി ലഭിക്കുന്നുള്ളൂ .

 

പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ ജിയോ പുറത്തിറക്കി .2200 രൂപവരെയാണ് ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഇത്തവണ റീച്ചാർജുകളിൽ വഴിയല്ല ഈ ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .ജിയോയുടെ Jiofi ഉപയോഗിക്കുന്നവർക്ക് ഈ ഓഫറുകൾ ലഭിക്കുന്നു .

നിങ്ങൾ ജിയോയുടെ jiofi ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അത് എക്സ്ചേഞ്ച് ചെയ്യാവുന്നതാണ് .ജിയോയുടെ പഴയ jiofi നൽകി പുതിയത് വാങ്ങിക്കുമ്പോൾ  നിങ്ങൾക്ക് ലഭിക്കുന്നത് 2200 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകളാണ് .ജിയോയുടെ TC അനുസരിച്ചു ഇത് നിങ്ങൾക്ക് ലഭ്യമാകുന്നു .

ജിയോയുടെ നിലവിലുള്ള മറ്റു ഓഫറുകൾ 

ജിയോയുടെ ഒരു നല്ല ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ക്രിക്കറ്റ് ഓഫറുകളാണിത് .ഈ ഓഫറുകൾ 251 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജിയോയുടെ പ്രൈം ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജിൽ ജിയോ വരിക്കാർക്ക് ലഭിക്കുന്നു 102 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 51 ദിവസ്സത്തേക്കാണ് .അത് കൂടാതെ ജിയോ ഓഫറുകളിൽ ഇപ്പോൾ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത് .198 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസേന 1.5 ജിബിയുടെ ഡാറ്റവീതം 28 ദിവസ്സത്തേക്കാണ് .എന്നാൽ ഇപ്പോൾ ഇതേ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ .അതായത് 42 ജിബി ലഭിച്ചിരുന്ന സ്ഥാനത്തു ഇപ്പോൾ 56 ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത് .

ലാഭകരമായ ജിയോ ഫോൺ പ്ലാനുകൾ 42,126 ജിബി 4G 2018

ജിയോയുടെ ലാഭകരമായ മറ്റൊരു ഓഫറുകളിൽ ഒന്നാണ് ജിയോ ഫോൺ പ്ലാനുകൾ .4ജി ഉപഭോതാക്കൾക്ക് ഇനി കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയാണ് ഈ പായ്ക്കിലൂടെ ജിയോ നൽകുന്നത് .എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി ടെലികോം കമ്പനികളുടെ ഓഫറുകൾ  താരതമ്മ്യം ചെയുമ്പോൾ ഈ ഓഫറുകൾ ലാഭകരം തന്നെയാണ് .

153 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1.5GB ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ,100SMS ഇതിൽ ലഭ്യമാകുന്നതാണ് .28 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് .അതായത് മുഴുവനായി 153 രൂപയുടെ റീച്ചാർജിൽ ലഭ്യമാകുന്നത് 42 ജിബിയുടെ 4ജി ഡാറ്റ .

കൂടാതെ ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു ഓഫർ ആണ് ജിയോ ഫോൺ മാച്ച് പാസ്സ് ഓഫറുകൾ .നിങ്ങളുടെ സുഹൃത്തുക്കളെ ജിയോ ഫോണുകൾ വാങ്ങിക്കുവാൻ നിങ്ങൾ റെഫർ ചെയ്യുകയാണെങ്കിൽ അതുവഴി നിങ്ങളുടെ സുഹൃത്തുക്കൾ ജിയോ ഫോണുകൾ വാങ്ങിച്ചാൽ നിങ്ങൾക്ക് 112  ജിബിയുടെ 4ജി ഡാറ്റയും കൂടാതെ IPL കാണുവാനുള്ള ടിക്കറ്റുകളും ലഭ്യമാകുന്നു .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 56 ദിവസ്സത്തേക്കാണ് .ജിയോയുടെ TC അനുസരിച്ചാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുവാൻ ജിയോ ആപ്ലികേഷൻ സന്ദർശിക്കുക .മൂന്ന് സ്റ്റെപ്പുകൾ മാത്രമാണ് ഇതിനുള്ളത്

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :