ജിയോ 4ജി സ്മാർട്ട് ഫോണിൽ വാട്ട്സ് ആപ്പ് പിന്തുണയില്ല

Updated on 27-Jul-2017
HIGHLIGHTS

4ജി സപ്പോർട്ട് ആണ് ,പക്ഷെ വാട്ട്സ് ആപ്പ് ഇല്ലാതെ ?

 

ജിയോയുടെ കുറഞ്ഞ ചിലവില് അതായത് 1500 ഡെപ്പോസിറ്റിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ഓഗസ്റ്റ് മാസം വിപണിയിൽ എത്തുന്നു .ഇതിനു നിങ്ങൾ നൽകുന്ന 1500 രൂപ നിങ്ങൾക്ക് 36 മാസങ്ങൾക്ക് ശേഷം മടക്കിത്തരുന്നതായിരിക്കും .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

നമ്മൾ എല്ലാവരും കാത്തിരുന്ന ഈ 4ജി സ്മാർട്ട് ഫോണിന്റെ ഒരു പോരായ്‌മ എന്തെന്നാൽ ഇതിൽ പ്രമുഖ ആപ്ലികേഷനുകൾ സപ്പോർട്ട് ചെയ്യില്ല എന്നാണ് സൂചനകൾ .

വാട്ട്സ് ആപ്പ് പോലെയുള്ള ആപ്ലികേഷനുകൾ ഇതിൽ സപ്പോർട്ട് ചെയ്യില്ല .ഫേസ്‌ബുക്ക് ഉണ്ട് വാട്സാപ്പ് ഇല്ല : തുടക്കത്തിൽ ജിയോ സേവനങ്ങൾക്കൊപ്പം ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമ സേവനങ്ങളും ജിയോ ഫോണിൽ ഉപയോഗിക്കാം. 

എന്നാൽ ജിയോ ചാറ്റിനെ പ്രോത്സാഹിപ്പിക്കാനാണോ എന്നറിയില്ല; ജനപ്രിയ മെസഞ്ചർ ആപ്പായ വാട്സാപ്പ് ഈ ഫോണിൽ ലഭിക്കില്ല. എന്നാൽ വാട്സാപ്പ് ഫോണിലേക്ക് പിന്നീട് വരാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :